മയക്കുമരുന്നിനെ പ്രതിരോധിക്കുകയെന്ന സന്ദേശവുമായി ചങ്ങാതിക്കൂട്ടം-90 സംഘടിപിച്ച സംഗമം ശ്രദ്ധേയമായി
വേനപ്പാറ ഹോളിഫാമിലി ഹൈസ്‌കൂള്‍ 1990 ബാച്ചിന്റെ 32 വര്‍ഷങ്ങള്‍ക്കുശേഷമുള്ള റിയൂണിയന്‍ ഇന്നലെ സ്‌കൂള്‍ അംഗണത്തില്‍വെച്ച് നടത്തി. ഒരു സ്‌കൂള്‍ ദിവസം റീക്രീയേറ്റ് ചെയ്തുകൊണ്ടാണ് 22 അദ്ധ്യാപകരും, 125 വിദ്യാര്‍ത്ഥികളും റീയൂണിയനില്‍ സംഗമിച്ചത്. സ്‌കൂള്‍ അസoമ്പിളിയോടെയാണ് തുടക്കം. മത്തായി സാര്‍ വിലങ്ങപ്പാറ അസംബിളിക്ക് നേതൃത്വം നല്‍കി. അന്തരിച്ച ഹെഡ്മാസ്റ്റര്‍ ജോസഫ് സാറിനും, വിദ്യാര്‍ത്ഥികള്‍ക്കും ബാഷ്പാഞ്ജലി അര്‍പ്പിച്ചു. കമ്മറ്റി അംഗം ബെന്നി ജോസഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ ചങ്ങാതിക്കൂട്ടം എക്സ്സികുട്ടീവ് അംഗം സ്റ്റാന്‍ലി ജോസ് കാഞ്ഞിരത്തിങ്കല്‍ സ്വാഗതവും, കണ്‍വീനര്‍ ബിജു മാളിയേക്കല്‍ അധ്യക്ഷനുമായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സൈമണ്‍ കിഴക്കേക്കുന്നേല്‍ സംഗമം ഉത്ഘാടനം ചെയ്തു.അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും അവരുടെ 32 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അനുഭവങ്ങള്‍ പങ്ക് വെച്ചു. സംഗമത്തില്‍ 22 അധ്യാപകരെയും ആ ദരിക്കുകയും, മോമോന്റോ കൈമാറുകയും ചെയ്തു.
മയക്കുമരുന്നിനെ ശക്തമായി നേരിടാന്‍ സംഗമത്തില്‍ ധാരാണയായി. സജീഷ് കുമാറിന്റെ സംഗീതം ഏവരെയും നൊസ്റ്റാള്‍ജിയാനുഭവത്തിലാഴ്ത്തി. ലേഖയുടെയും, ഷീബയുടെയും നൃത്തം സദസ്സിന്റെ കൈയടി ഏറ്റുവാങ്ങി.ചിട്ടയാര്‍ന്നതും, മികവാര്‍ന്ന പരിപാടികളോടെപ്പം, ചങ്ങാതിക്കൂട്ടം -1990 ന്റെ ഓര്‍മ്മക്കായി സ്‌കൂള്‍ മുറ്റത്ത് ഒരു ഫലവൃക്ഷതൈനട്ടും മാതൃക കാട്ടി.
ചങ്ങാതിക്കൂട്ടം വിദ്യാര്‍ത്ഥികള്‍ അധ്യാപകരുമായി സംവദിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി. ലേഖ നന്ദി രേഖപെടുത്തി. സജീഷ് കുമാര്‍, അബ്ദുള്‍ ഗഫൂര്‍, ആയിഷ, നസീറ, സജി,ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി.