യുവാവിനെ ആക്രമിച്ചു ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ആലപ്പുഴ ഹരിപ്പാടിന് സമീപം കാര്‍ത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് 3.30-ഓടെ ദേശീയപാതയില്‍ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്കു സമീപമാണു സംഭവം. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു(26)വിനെയാണ് പ്രതികളായ വിഷ്ണുവും ആദര്‍ശും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
വെട്ടുവേനിയിലുള്ള തട്ടുകടയില്‍നിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു ആക്രമിക്കപ്പെട്ടത്. വിഷ്ണുവിന്റെ പക്കലുണ്ടായിരുന്നു ബീഫ് ഫ്രൈ പിടിച്ചുവാങ്ങുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനുശേഷം ബീഫ് ഫ്രൈയുമായി പ്രതികള്‍ കാറില്‍ കയറി രക്ഷപെടുകയായിരുന്നു.നേരത്തെ കല്യാണ സദ്യയ്ക്കിടെ രണ്ടാമത് പപ്പടം നല്‍കാത്തതിനെ തുടര്‍ന്ന് അക്രമമുണ്ടായതും ഹരിപ്പാടിന് അടുത്തായിരുന്നു. അന്ന് സദ്യാലയത്തിലുണ്ടായ കൂട്ടത്തല്ലില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.