ന്യൂസിലാന്‍ഡിനെതിരെ ഏകദിനം ; ഇന്ത്യന്‍ എ ടീമിനെ സഞ്ജു നയിക്കും
ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു വി സാംസണെ തെരഞ്ഞെടുത്തു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലാണ് സഞ്ജു ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പൃഥ്വി ഷാ, രാഹുല്‍ ചാഹര്‍, ഷര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവരും ടീമിലുണ്ട്. ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ എ ടീം കളിക്കുന്നത്. സെപ്റ്റംബര്‍ 22, 25, 27 തീയതികളിലാണ് മത്സരം. മൂന്ന് മത്സരങ്ങളും ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.
ഇന്ത്യ എ ടീം: സഞ്ജു സാംസണ് (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്, റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പട്ടീദാര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഭാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ്മ, കുല്‍ദീപ് സെന്‍, ഷാര്‍ദുല്‍ താക്കൂര്‍. , ഉംറാന്‍ മാലിക്, നവ്ദീപ് സൈനി, രാജ് അംഗദ് ബാവ