വിയന്നയില്‍ സംഘടിപ്പിച്ച ജെറി തൈലയില്‍ സ്മാരക ഫുട്ബോള്‍ സമാപിച്ചു
വിയന്ന: ഓസ്ട്രിയയില്‍ അന്തരിച്ച ജെറി തൈലയിലിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഓപ്പണ്‍എയര്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം. ഫാ. ജോസഫ് മംഗലന്‍ സി.എം.ഐ ഉത്ഘാടനം ചെയ്ത മത്സരത്തില്‍ റാഫി ഇല്ലിക്കല്‍ സ്വാഗതം ആശംസിച്ചു.
സീനിയര്‍ വിഭാഗത്തില്‍ ടീം ദാണ്ടെ സമോസെയെ തോല്‍പ്പിച്ചു എഫ്.സി കേരള വിയന്ന വിജയികളായി. ജൂനിയര്‍ മത്സരത്തില്‍ ഐ. എ. എസ്. സി വിയന്ന വിജയിച്ചു. ബെസ്റ്റ് കളിക്കാരനായി കെവിനും, ഏറ്റവും നല്ല ഗോളിയായി നവീന്‍ തുരുത്തുമേലും ടോപ് സ്കോററായി നിതിന്‍ തുരുത്തുമേലും തിരഞ്ഞെടുക്കപ്പെട്ടു.
സീനിയര്‍ വിഭാഗത്തില്‍ ഫാ. ലിജു, ബിജു എന്നിവര്‍ ടോപ് സ്കോറര്‍മാരായി. ഏറ്റവും നല്ല കളിക്കാരനായി ജസ്റ്റിന് പടിക്കക്കുടിയും, ബെസ്റ്റ് ഗോളിയായി പവലും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്ക് ഫാ. തോമസ് കൊച്ചുചിറ ട്രോഫികള്‍ വിതരണം ചെയ്തു. ജെറി മെമ്മോറിയല്‍ റോളിംഗ് ട്രോഫി അന്തരിച്ച ജെറിയുടെ പിതാവ് ജോസ് തൈലയിലും ലേഖയും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനിച്ചു. റാഫി ഇല്ലിക്കല്‍, ജോബി തട്ടില്‍, റോബിന്‍സ് ചെന്നിത്തല, ജോര്‍ജ് ഞൊണ്ടിമാക്കല്‍, മാത്യു കുറിഞ്ഞിമല, വില്‍സണ്‍ കള്ളിക്കാടന് എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്കി. ജാനിസ് തൈലയില്‍ നന്ദി പറഞ്ഞു.