ഇന്റര്‍നെറ്റ് കോളിലൂടെ രാഷ്ട്രീയക്കാര്‍ , പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ യുവാവ് പിടിയില്‍
ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും, ജില്ലാ കലക്ടര്‍ മാരെയും, രാഷ്ട്രീയ പ്രവര്‍ത്തകരെയും നമ്പര്‍ സ്പൂഫ് ചെയ്ത് അസഭ്യ വര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുന്നംകുളം മരത്തന്‍ക്കോട് സ്വദേശി ഹബീബ് റഹ്മാന്‍ (29) ആണ് പൊലീസിന്റെ പിടിയിലായത്. സൗദി അറേബ്യയില്‍നിന്നാണ് ഇയാള്‍ വിളിച്ചിരുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ‘മാര്‍ലി’ എന്നാണ് ഇയാളുടെ പേര്. വ്യാജനമ്പറുകള്‍ ഉപയോഗിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കും.
പരസ്പരം പോര്‍വിളികളും തെറിവിളികളും നടത്തുന്ന സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍നിന്ന് തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കുമെതിരേ പോര്‍വിളികള്‍ നടത്തുന്നവരുടെ നമ്പര്‍, പ്രത്യേക കോള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് ഈ നമ്പര്‍ ഉപയോഗിച്ച് രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതരെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
നിരവധി വിദ്യാര്‍ഥികളെയും യുവാക്കളെയും ഉള്‍പ്പെട്ടുത്തി വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇയാള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. സ്പൂഫ് ചെയ്ത് നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ റികോര്‍ഡ് ചെയ്ത് എതിരാളികള്‍ക്ക് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബര്‍ പോലിസിന് തന്നെ ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല എന്ന് പ്രതി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും യൂറ്റൂബ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരപ്പിച്ചിരിപ്പിച്ചിരിന്നു. നാലു മാസത്തോളം പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നാട്ടില്‍ എത്തിയാല്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഒന്നും തന്നെ ഇയാള്‍ ഉപയോഗിച്ചിരുന്നില്ല. നിലവില്‍ ഇയാള്‍കെതിരെ കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ കേസുകള്‍ ഉണ്ട് മറ്റു ജില്ലകളില്‍ കേസുകള്‍ നിലവില്‍ ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. വ്യാജ വാട്‌സ് ആപ്പ് നമ്പറുക്കള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഇത്തരം ഗ്രൂപ്പുകളില്‍ വ്യാപകമായി അംഗമാക്കുന്നത് പൊലീസ് നീരിക്ഷിച്ച് വരികയാണ്.
വയനാട് സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ആയിരുന്ന ജീജീഷ് പി കെ യുടെ നേത്യത്വത്തില്‍ സൈബര്‍ സെല്ലിലെയും, സൈബര്‍ പൊലീസ് സ്റ്റേഷനിലെയും എസ് സി പി ഓമാരായ ഷുക്കൂര്‍, ബിജിത്ത് ലാല്‍, സി പി ഓ മാരായ മുഹമ്മദ് സക്കറിയ,രഞ്ജിത്, പ്രവീണ്‍,കിരണ്‍, ജിനോജ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. പ്രതി നാട്ടില്‍ എത്തുന്ന വിവരം മനസ്സിലാക്കി മറ്റു ജില്ലകലിലെ പൊലീസ് സംഘത്തെ കൂടി എകോപിപ്പിച്ച് പ്രതിയെ വലയിലാക്കുകയായിരുന്നു.