ഗൂഗിളിന്റെ കൈപ്പിഴ ; ഹാക്കറിന് ചുമ്മാ കിട്ടിയത് രണ്ടു കോടി
അമേരികയിലെ ഒരു ഹാക്കര്‍ ആണ് ഗൂഗിളിന് സംഭവിച്ച അബദ്ധത്തെ തുടര്‍ന്ന് കോടീശ്വരനായി മാറിയത്. അടുത്തിടെയാണ് 2.5 ദശലക്ഷം യുഎസ് ഡോളര്‍ ഒരു ഹാക്കറുടെ അക്കൗണ്ടിലേക്ക് കമ്പനി അബദ്ധത്തില്‍ നിക്ഷേപിച്ചത്. സാം കറി എന്ന ഹാക്കര്‍ ആണ് തനിക്ക് ഏകദേശം 2 കോടി രൂപ ഗൂഗിള്‍ തന്നു എന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് ഇങ്ങനൊരു അബദ്ധം ഗൂഗിളിന് സംഭവിച്ചത്. തനിക്ക് ഇത്രയധികം പ്രതിഫലം നല്‍കിയത് എന്തുകൊണ്ടാണെന്ന് ഹാക്കര്‍ക്ക് അറിയില്ല എന്നതാണ് കൗതുകകരമായ വസ്തുത. സാം കറി ഗൂഗിളുമായി ബന്ധപ്പെടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് പോലും അന്വേഷിച്ചു. എന്നാല്‍ പണം വീണ്ടെടുക്കാന്‍ ഗൂഗിള്‍ ശ്രമിച്ചില്ല എന്നതാണ് മറ്റൊരു കാര്യം.
ഓഗസ്റ്റില്‍ ഗൂഗിള്‍ 250,000 ഡോളര്‍ ഏകദേശം 2 കോടി രൂപ) നല്‍കിയതായി ഇയാള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് പുറത്തു വിട്ടിരുന്നു. കൂടാതെ Google-നെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോ? എന്നും ഇത് തിരികെ വേണ്ടെങ്കില്‍ കുഴപ്പമില്ലെന്നും സാം കറി ട്വീറ്റ് ചെയ്തു. മാനുഷിക പിഴവാണ് കാരണമെന്ന് ഗൂഗിള്‍ സമ്മതിച്ചതായി എന്‍പിആര്‍ സ്റ്റോറി പറയുന്നു. ‘മനുഷ്യ പിശകിന്റെ ഫലമായി ഞങ്ങളുടെ ടീം തെറ്റായ വ്യക്തിക്ക് പണം നല്‍കി’ – ഗൂഗിള്‍ വക്താവ് പറഞ്ഞു.