കാര്‍ കഴുകുന്നതിനിടെ യുവ എഞ്ചിനീയര്‍ എയര്‍ ഗണ്ണില്‍ നിന്നും ഷോക്കേറ്റു മരിച്ചു
യുവ എഞ്ചിനീയര്‍ കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28 വയസ്സ്) ആണ് കാര്‍ കഴുകുന്ന വാട്ടര്‍ എയര്‍ ഗണ്ണില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചത്. എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍ ആയിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന റിനോ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹനിശ്ചയത്തിനായി അവധിയെടുത്ത് വീട്ടില്‍ എത്തിയത്.
വീട്ടില്‍ മറ്റാരുമില്ലാതിരുന്ന നേരത്തായിരുന്നു ശനിയാഴ്ച ഉച്ചയോടെ അപകടം സംഭവിച്ചത്. സഹോദരന്‍ റിന്റോ തിരിച്ചെത്തുമ്പോള്‍ വൈദ്യുതാഘാതമേറ്റ നിലയില്‍ റിനോയെ കാണുകയായിരുന്നു. ശേഷം നാട്ടുകാരും സഹോദരനും ചേര്‍ന്ന് മണ്ണാര്‍ക്കാട്ടുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പരേതരായ പി.കെ. ജോയ്, മേഴ്സി ദമ്പതികളുടെ മകനാണ് ജോയ്. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 10ന് കോട്ടപ്പുറം സെയ്ന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.