പ്രധാനമന്ത്രിക്കെതിരെ മോശം കമന്റ് ; യുവതാരം നസ്ലന് എതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ; ഹോം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ യുവ താരം നസ്ലന്‍ കെ ഗഫൂറിന് എതിരെ സംഘപരിവാര്‍ അനുകൂല സൈബര്‍ ആക്രമണം. പ്രധാനമന്ത്രിക്കെതിരെ മോശം കമന്റ് ഇട്ടു എന്ന പേരിലാണ് താരത്തിന് എതിരെ ഇപ്പോള്‍ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ തന്റെ ഫേക്ക് ഐഡി ആരോ ഉണ്ടാക്കി അതില്‍ നിന്നുമാണ് ഇപ്പോള്‍ പോസ്റ്റ് ഇട്ടിരിക്കുന്നത് എന്നാണ്‌നസ്ലന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നു വിശദീകരണം നല്‍കിയിരിക്കുന്നത്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം രൂക്ഷമായതിനു പിന്നാലെയാണ് വിശദീകരണവുമായി താരം രം?ഗത്തെത്തിയത്. ഫേയ്‌സ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി മറ്റാരോ ആണ് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് എന്നും ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ താരം പറയുന്നു. സംഭവത്തില്‍ കാക്കനാട് സൈബര്‍ സെല്ലിന് പരാതി നല്‍കിയതായും താരം പറഞ്ഞു.
വിവരം സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് ആയി അയച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എന്റെ പേരില്‍ ഏതോ ഒരാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഏതോ പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി മോശം കമന്റിടുകയും ചെയ്തു. അതിന്റെ പേരില്‍ ചില പ്രശ്നങ്ങള്‍ തനിക്കുണ്ടായി. ഇത് ഞാന്‍ തന്നെയാണ് ചെയ്തതെന്നാണ് ഒരുപാട് പേര്‍ വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല അതിന്റെ സത്യാവസ്ഥ എന്നും കാക്കനാട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിഡിയോയില്‍ താരം പറയുന്നു. ഫേയ്‌സ്ബുക്കില്‍ തനിക്ക് അക്കൗണ്ട് ഇല്ല. തന്റെ പേരില്‍ ഒരു പേജാണ് ഫേയ്‌സ്ബുക്കില്‍ ഉള്ളതെന്നും അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്നും താരം പറഞ്ഞു. മറ്റാരോ ചെയ്ത കാര്യത്തിന്റെ പേരില്‍ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണത്തില്‍ ദുഃഖമുണ്ടെന്നും താരം പറഞ്ഞു.
എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് എവിടെ നിന്നോ ആരോ ഒരാള്‍ എന്തോ പറയുന്നതിന് പഴി കേള്‍ക്കേണ്ടി വരുന്നത് വേദനയുള്ള കാര്യമാണെന്നും നസ്ലിന്‍ പറഞ്ഞു. ‘നിന്റെ സിനിമ ഇനി കാണില്ല’, ‘നിന്റെ സിനിമ കാണുന്നത് നിര്‍ത്തി എന്നൊക്കെയുള്ള മെസേജുകളാണ് വരുന്നത്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും താരം പറഞ്ഞു. തനിക്കെതിരെ യൂട്യൂബില്‍ വിഡീയോ ഇട്ട ആള്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കിയതിന്റെ റെസീപ്റ്റും താരം പങ്കുവച്ചു. അതേസമയം നസ്ലന്റെ പേരില്‍ ഫേക്ക് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ മോശം കമന്റ് ഇട്ട ഐഡി മുക്കിയിട്ടുണ്ട്.
വിനീത് നായര്‍ എന്ന പേരില്‍ തുടങിയ ഫേക്ക് കഴിഞ ഫെബ്രുവരിയില്‍ പേര് മാറ്റി നസ്ലന്‍ ഗഫൂര്‍ എന്നാക്കുകയായിരുന്നു. നസ്റ്റന്റെ ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടൊകളും വീഡിയോകളും തന്ത്രപരമായി ചേര്‍ത്ത് ഫോളോവേഴ്‌സിനെ കൂട്ടുകയായിരുന്നു. പലരും ഇത് ഒര്‍ജിനല്‍ ഐ ഡി ആണെന്നു വിശ്വസിക്കുകയും ചെയ്തു.
നസ്ലന്റെ പേരില്‍ ഫേക്ക് ഐഡി ഉണ്ടാക്കിയ ആള്‍ ഒരു ഫേക്ക് പേജ് വേറെയും സൃഷ്ടിച്ചിരുന്നു. അതേസമയം വിശദീകരണം നല്‍കിയ ശേഷവും താരത്തിന് എതിരെ ആക്രമണം നടക്കുകയാണ്. ഫേക്ക് ഐഡി ആണ് എന്ന് വ്യക്തമായിട്ടും താരത്തിനെ തന്നെ കുറ്റക്കാരന്‍ ആക്കി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വീഡിയോ ലിങ്ക് :
View this post on Instagram