പോളണ്ടില്‍ പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിന് ത്രിദിന പൂജ

വാര്‍സൊ: പോളണ്ടിലെ ബി.ജെ.പി കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിനും ഭാരതത്തിന്റെ ഉന്നമനത്തിനും വേണ്ടി 72 മണിക്കൂര്‍ പൂജ നടത്തി. പ്രധാനമന്ത്രിയുടെ 72-മതത്തെ ജന്മദിനത്തെ ഓര്‍മ്മിപ്പിക്കുവാനാണ് 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂജാകര്‍മ്മങ്ങള്‍ സംഘടിപ്പിച്ചത്.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി. പോളണ്ട് ഘടകത്തിന്റെ ചുമതലയുള്ള ജെ, ജെ സിംഗ് (പ്രസിഡന്റ്), ചന്ദ്രമോഹന്‍ നല്ലൂര്‍ (ജനറല്‍ സെക്രട്ടറി), ഹരീഷ് ലാല്‍വാനി (വൈസ് പ്രസിഡന്റ്), കുനാല്‍ ചോക്സി (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലാണ് പൂജാകര്‍മ്മങ്ങള്‍ സംഘടിപ്പിച്ചത്. പോളണ്ടിലെ നിരവധി ഇന്ത്യക്കാര്‍ വിവിധ സമയങ്ങളില്‍ പൂജകളില്‍ സംബന്ധിച്ചു. വാര്‍സോയിലെ ഹിന്ദു ഭവന്‍ മന്ദിറിലാണ് പൂജകള്‍ നടന്നത്.

പോളണ്ടിലെ ബി.ജെ.പി സുഹൃത്തുക്കളാണ് റൗഷ്യ-ഉക്രൈന്‍ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടിലൂടെ എത്തിയ നാനൂറിലധികം ഇന്ത്യക്കാര്‍ക്ക് സഹായമെത്തിയ്ക്കുകയും, വിവിധ സംഘടനകളെയും സന്നദ്ധ പ്രവര്‍ത്തകേരെയും ഏകോപിപ്പിക്കുകയും പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനത്തിനു അര്‍ഹരാകുകയും ചെയ്തു. പോളണ്ട് മലയാളിയും ഇന്‍ഡോ-പോളണ്ട് ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധിയുമായ ചന്ദ്ര മോഹനാണ് ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.