വിദേശത്ത് നിന്നും വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് തൂങ്ങി മരിച്ചു നില്‍ക്കുന്ന ഭാര്യയെ

കൊല്ലം : ചടയമംഗലം അക്കോണത്ത് ആണ് യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ പഴകുളം സ്വദേശിനി ലക്ഷ്മിപിള്ളയാണ് (24) മരിച്ചത്. വിദേശത്ത് നിന്നും ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടത്. യുവതിയുടെ ഭര്‍ത്താവ് കിഷോര്‍ ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ കിഷോര്‍, ഭാര്യ ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. എന്താണ് ആത്മഹത്യക്ക് കാരണമെന്ന് വെളിവായിട്ടില്ല.