നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ ; റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്സിംഗ് & പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി, സംവരണം, ഫീസാനുകൂല്യം എന്നിവ ഉള്‍പ്പെടുത്തിയുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് ല്‍ പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന സൈറ്റിലാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നിശ്ചിത തീയതിക്കകം ആധികാരിക രേഖകള്‍ എല്‍.ബി.എസ്സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ റാങ്ക്ലിസ്റ്റില്‍ മേലുള്ള പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് സെപ്റ്റംബര്‍ 24 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന എച്ച്.ഡി.സി ആന്‍ഡ് ബി.എം. കോഴ്സിന്റെ 2022-23 വര്‍ഷത്തെ പ്രവേശനത്തിന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രാഥമിക ലിസ്റ്റിന്മേലുള്ള ആക്ഷേപങ്ങള്‍/ പരാതികള്‍ സെപ്റ്റംബര്‍ 24 വരെ അതാത് സഹകരണ പരിശീലന കോളജ് പ്രിന്‍സിപ്പലിന് രേഖാമൂലം സമര്‍പ്പിക്കണം. സംസ്ഥാന സഹകരണ യൂണിയന്റെ വെബ്സൈറ്റായ scu.kerala.gov.in ല്‍ പ്രാഥമിക ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ഗവണ്‍മെന്റ്/ ഗവണ്‍മെന്റ്-എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷന്‍ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസുമടച്ച് പ്രവേശനം നേടണം. നേരത്തെ ഉയര്‍ന്ന ഓപ്ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസുമടച്ച് പ്രവേശനം നേടേണ്ടതാണ്, അല്ലാത്തപക്ഷം അഡ്മിഷന്‍ റദ്ദാകുന്നതാണ്. മൂന്നാമത്തെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷന്‍ നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 28നു വൈകിട്ട് നാലിനു മുമ്പായി അഡ്മിഷന്‍ നേടണം.

കൈമനം ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജില്‍ നടത്തി വരുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് 2022-23 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ കെ.ജി.ടി.ഇ പാസ്സായ വനിതകള്‍ക്ക് അപേക്ഷിക്കാം. 2022 ജൂലൈ 31ന് 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോളേജിലെ അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് സെക്ഷനിലോ 9400333230 നമ്പറിലോ ബന്ധപ്പെടുക. അവസാന തീയതി സെപ്റ്റംബര്‍ 30.