അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്ന് വീണു

അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച അല്‍ ബത്തീന്‍ പ്രദേശത്താണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന പള്ളിയുടെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. ഉടന്‍ സ്ഥലത്തെത്തിയ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും അപകടസ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ആരും അപകട സ്ഥലത്തേക്ക് പോകരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം അറിയണമെന്നും അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.