കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടുന്നു ; സൂക്ഷിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ‘കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വംശീയ ആക്രമണങ്ങളും കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്രമികളെ ഇതുവരെ നിയമത്തിനു മുന്നില്‍ എത്തിച്ചിട്ടില്ല. വിഷയത്തില്‍ ശക്തമായ നടപടി ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലേക്കു യാത്രയ്ക്കായും വിദ്യാഭ്യാസത്തിനായും പോകുന്നവരും അവിടെ താമസിക്കുന്നവരും ജാഗ്രത പാലിക്കണം’- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രത്യേക സിഖ് രാജ്യം വേണമെന്ന ആവശ്യമുയര്‍ത്തി കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തീവ്രാശയക്കാരാണ് ഹിതപരിശോധനയ്ക്കു പിന്നിലെന്നും സൗഹൃദ രാഷ്ട്രത്തിനുള്ളില്‍ ഇത്തരം പ്രവൃത്തികള്‍ തീര്‍ത്തും അധിക്ഷേപാര്‍ഹമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. നിലവില്‍ കാനഡയുടെ ജനസംഖ്യയില്‍ മൂന്നു ശതമാനത്തിലേറെയാളുകള്‍ ഇന്ത്യന്‍ വംശജരാണ്.