പ്രതിസന്ധികളെ തരണം ചെയ്തു ബാഹുലേയന്‍ നാട്ടിലെത്തി
കഴിഞ്ഞ 16 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്തു വരുകയായിരുന്നു കൊല്ലം കല്ലട സ്വദേശി ബാഹുലേയന്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായത്താല്‍ നാടണഞ്ഞു. ജോലി സ്ഥലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള വിവരം കെ.പി.എ ചാരിറ്റി വിങ്ങിനു ലഭിച്ചതിനെ തുടര്‍ന്ന് കെ.പി.ഏ. സല്‍മാബാദ് ഏരിയാ ഭാരവാഹികളുടെ നേതൃത്വത്തില്‍ താമസ സ്ഥലവും ബാഹുലേയനെയും സന്ദര്‍ശിച്ചു.
62 വയസ്സ് കഴിഞ്ഞ ബാഹുലേയന്‍ 18 വര്‍ഷത്തെ സൗദി അറേബ്യയിലെ പ്രവാസത്തിനു ശേഷം ബഹറിനില്‍ കഴിഞ്ഞ 16 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി അടച്ചിട്ടിരിക്കുന്നതിനാല്‍ ശമ്പളം ഇല്ലാതെ, ഷീറ്റിട്ട വര്‍ക്ക്‌ഷോപ്പില്‍ എസി പോലും ഇല്ലാതെ താമസിച്ചു വരികയായിരുന്നു.
നിരവധി രോഗങ്ങള്‍ അലട്ടുന്ന ബഹുലേയന് മൂന്നു വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്നു കെപിഎ യുടെ ശ്രമഫലമായി ഇദ്ദേഹത്തിന്റെ സ്‌പോന്‌സറിനെ കണ്ടെത്തുകയും ആവശ്യമായ് രേഖകള്‍ സംഘടിപ്പിച്ചു അവശ്യം സാധനങ്ങള്‍ അടങ്ങിയ ഗള്‍ഫ് ഗിഫ്റ്റ് നല്‍കി നാട്ടിലേക്ക് യാത്രയാക്കി.
കെപിഎ സല്‍മാബാദ് ഏരിയ പ്രസിഡന്റ് ലിനീഷിന്റെ നേതൃത്വത്തില്‍ ഏരിയ ഭാരവാഹികള്‍ ആയ ജോസ് ജി. മങ്ങാട്, സുരേഷ് എസ്. ആചാരി, ശ്രീജിത്ത് പി.നായര്‍, ഗ്ലാന്‍സണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കി. സ്‌പോണ്‍സര്‍ അലി, സഹകാരികള്‍ ആയിരുന്ന ആയിരുന്ന ബാബു, ജോമോന്‍, കെപിഎ ചാരിറ്റി വിങ് എന്നിവരുടെ സഹായത്തിനു ബഹുലേയന്‍ പ്രത്യേകം നന്ദി അറിയിച്ചു.