തെരുവ്‌നായ നിയന്ത്രണം: പണം നല്‍കാതെ സര്‍ക്കാര്‍: പദ്ധതി പ്രതിസന്ധിയിലേക്ക്

തെരുവ് നായ ശല്യം നിയന്ത്രിക്കാനുള്ള ദ്രുത കര്‍മ്മ പദ്ധതി പ്രതിസന്ധിയിലേക്ക്. പദ്ധതി നടപ്പലാക്കാനുള്ള പണം തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദേശമാണ് പ്രാദേശിക ഭരണകൂടങ്ങളെ വലയ്ക്കുന്നത്.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ ചെലവഴിച്ച പണം പോലും സര്‍ക്കാര്‍ ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല.തെരുവ് പട്ടികളെ നിയന്ത്രിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

വളര്‍ത്ത് പട്ടികള്‍ക്കും തെരുവ് പട്ടികള്‍ക്കുമുള്ള വാക്‌സിനേഷന്‍, വന്ധ്യംകരണം, ഷെല്‍ട്ടര്‍ ഹോമുകള്‍ അങ്ങനെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ നടപ്പിലാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തതല്ലാതെ ഒരു രൂപ പോലും പഞ്ചായത്ത്കള്‍ക്ക് ഫണ്ട് ഇനത്തില്‍ നല്‍കിയിട്ടില്ല.