ഇന്ത്യന്‍ എംബസ്സിയും കേളിയും ചേര്‍ന്നൊരുക്കിയ ആസാദി കാ അമൃത് മഹോത്സവ് സൂറിച്ചില്‍ അരങ്ങേറി

സ്വതന്ത്ര ഭാരതത്തിന്റെ 75 മത് വാര്‍ഷികവും സ്വിറ്റ്‌സര്‍ലന്‍ഡുമായി ഒപ്പുവച്ച സൗഹൃദ ഉടമ്പടിയുടെ 75 ആം വാര്‍ഷികവും പ്രമാണിച്ച് ഇന്ത്യന്‍ എംബസിയും കേളിയും ചേര്‍ന്നൊരുക്കിയ ആസാദി കാ അമൃത് മഹോത്സവ് വിന്റെ ഭാഗമായി ‘India in the Alps’ സെപ്റ്റംബര്‍ 24 ന് ശനിയാഴ്ച വൈകുന്നേരം സൂറിച്ചിലെ ബൗമയിലുള്ള ഓഡിറ്റോറിയത്തില്‍ വര്‍ണ്ണശബളമായ ചടങ്ങുകളോടെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ആഘോഷിച്ചു.

എംബസ്സിയുടെ ചാന്‍സ്സെല്ലറിയുടെ മേധാവി ശ്രീ ജോണ്‍സന്‍ ഈപ്പന്‍, Team Work Arts & Indian Council for Cultural Relations ഡയറക്ടര്‍ ശ്രീമതി ഇല്ലാ ഗുപ്ത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ചടങ്ങില്‍ ഈശ്വരപ്രാര്‍ത്ഥനക്കുശേഷം കേളി പ്രസിഡന്റ് ശ്രീ റ്റോമി വിരുത്തിയേല്‍ സദസിനു സ്വാഗതം ആശംസിച്ചു

ശ്രീ ജോണ്‍സന്‍ ഈപ്പന്‍ അധ്യക്ഷ പ്രസംഗവും ശ്രിമതി ഇല ഗുപ്ത ആശംസ പ്രസംഗവും പറഞ്ഞു. കേളി സെക്രട്ടറി ശ്രീ ബിനു വാളിപ്ലാക്കലിന്റെ നന്ദി പ്രസംഗത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.

അക്ഷരാര്‍ത്ഥത്തില്‍ സ്വിറ്റസര്‍ലണ്ടിലെ പുതിയ തലമുറയും ഇന്ത്യയില്‍നിന്നെത്തിയ താരങ്ങളുടെയും മത്സരബുദ്ധിയോടെയുള്ള മാസ്മരിക പ്രകടനങ്ങളായിരുന്നു തുടര്‍ന്ന് സദസ്സ് കണ്ടത്. സ്വിറ്റസര്‍ലണ്ടില്‍ ഇതുവരെ ദര്‍ശിക്കാത്ത കലാ കായിക പ്രകടനങ്ങളായിരുന്നു അരങ്ങേറിയത്.

കുമാരി ഫെലിന്‍ വാളിപ്ലാക്കലിന്റെ ലൈവ് വയലിന്‍ പ്രകടനത്തോടെ ആരംഭിച്ച കലാപരിപാടികള്‍ ശ്രിമതി ജെനി മുണ്ടിയാനിയുടെ നേതൃത്വത്തില്‍ കേളിയുടെ കുരുന്നുകളുടെ സിനിമാറ്റിക് ഡാന്‍സുകളിലൂടെ അരങ്ങേറിയപ്പോള്‍ സദസ്സും ആടി തിമിര്‍ത്തു.

തുടര്‍ന്ന് കലാനികേതന്‍ സ്‌കൂള്‍ ഫോര്‍ ഡാന്‍സ് & മ്യൂസിക്കിലെ ശ്രീ കെവിന്‍ മടച്ചേരിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഭരതയനാട്യം സദസ്സിനെ കോള്‍മയിര്‍ കൊള്ളിച്ചു. ശ്വാസം അടക്കിപ്പിടിച്ചിരുന്ന സദസ്സിനു മുന്‍പില്‍ പിന്നീട് അരങ്ങേറിയത് ഭരതനാട്യവും കഥക്കും ചേര്‍ന്നുള്ള ഫ്യൂഷന്‍ ആയിരുന്നു. Dr. ആഷിമ പൈങ്ങോട്ട്, ശ്രിമതി അന്‍വിധ പാണ്ഡെ, ശ്രീ അനിരുദ്ധ ഘോഷ് എന്നിവര്‍ ചേര്‍ന്ന് കമ്പോസ് ചെയ്ത ഈ നൃത്യ ശില്‍പ്പം കാണികളുടെ standing ovation നോടെയാണ് തീര്‍ന്നത്.

കോഴിക്കോട് ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ കളരിസംഘത്തിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട കളരിപ്പയറ്റ് ചരിത്രത്തിലാദ്യമായി സ്വിറ്റസര്‍ലണ്ടില്‍ അരങ്ങേറി. Jayaprabha Menon`s International Acadamy of Mohiniyattam ത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ മോഹിനിയാട്ടം ശ്രിമതി ജയപ്രഭ മേനോന്റെയും ശ്രിമതി രാധിക മേനോന്റെയും വശ്യ സുന്ദരമായ ചുവടുകളിലൂടെ കാണികള്‍ മിഴി വെട്ടാതെ കണ്ടിരുന്നു ആസ്വദിച്ചു. മോഹിനിയാട്ടത്തിന്റെ എല്ലാ വശങ്ങളിലേക്കും പകര്‍ന്നാടിയ പ്രകടനം വളരെ നാളുകള്‍ മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരനുഭൂതിയായിരുന്നു. പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ ശ്രീ സജിത്ത് പുലിയോലിയും ശ്രീ അക്ഷയ് ശേഖരനും അവതരിപ്പിച്ച കേരളത്തിന്റെ തനതുകലയായ കളരിപ്പയറ്റ് മനസ്സില്‍ നിന്നും മാറാതെ കിടക്കുന്നതായിരുന്നു.
കേളിയുടെ അഭിമാന പ്രൊജക്റ്റ് ആയ Kinder for Kinder ഇന്റെ നിറ സാന്നിദ്യം ഈ മഹോത്സവത്തില്‍ പ്രകടമായിരുന്നു. കേളിയുടെ രജത ജൂബിലിയോടനുബന്ധിച്ചു March 25, 2023 നു നടക്കുന്ന K 4 K Food Festival & Bazar ലേക്ക് കോര്‍ഡിനേറ്റര്‍ കുമാരി ഷെറിന്‍ പറങ്കിമാലില്‍ എല്ലാവരെയും സ്വാഗതം ചെയ്തു.

ശ്രീ പയസ് പാലത്രകടവിലിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ വൈവിധ്യമേറിയ ഇന്ത്യന്‍ രുചി ഭേദങ്ങളുടെ ഭക്ഷ്യമേള അമൃത മഹോത്സവത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.

ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം സമാപിച്ചത് ദേശീയ ഗാനത്തോടെയായിരുന്നു. ശ്രീമതി ജിതിന്‍ മുഞ്ഞനാട്ടിന്റെ സ്വതസിദ്ധമായ ശൈലിയിലുളള മോഡറേയേഷന്‍ ഹൃദ്യമായിരുന്നു. ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പൂച്ചെണ്ടുകള്‍.