എഡ്വോര്‍ഡ് സ്നോഡന് റഷ്യ പൗരത്വം അനുവദിച്ച് പുടിന്‍
മോസ്‌കോ: മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വോഡ് സ്നോഡന് പൗരത്വം നല്‍കി റഷ്യ. അമേരിക്ക നടത്തിയ ചാരവൃത്തി എഡ്വോഡ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ അമേരിക്കയില്‍ നിന്നും റഷ്യയില്‍ അഭയം തേടി. 2013 മുതല്‍ റഷ്യയിലാണ് എഡ്വോഡ് താമസിക്കുന്നത്.
39 കാരനായ സ്നോഡന്‍ അമേരിക്കയില്‍ നിന്ന് പലായനം ചെയ്യുകയും റഷ്യയില്‍ അഭയം നല്‍കുകയും ചെയ്തു. 2013 ല്‍ രഹസ്യ ഫയലുകള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന എന്‍എസ്എ നടത്തിയ വലിയ ആഭ്യന്തര, അന്തര്‍ദേശീയ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തി.
മൈക്രോസോഫ്റ്റ്, ഗൂഗിള്‍ യാഹൂ ഫെയ്സബുക്ക് ആപ്പിള്‍ ഉള്‍പ്പടെ 9 ഇന്റര്‍നെറ്റ് കമ്പനികളുടെ സര്‍വറുകളും ഫോണ്‍ സംഭഷണങ്ങളും അമേരിക്ക ചോര്‍ത്തുന്നു എന്നായിരുന്നു എഡ്വോഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍. നിയമ നടപടിക്ക് വിധേയനാക്കാന്‍ എഡ്വോഡ് സ്നോഡനെ തിരികെ കൊണ്ടുവരാനായി അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് പൗരത്വം നല്‍കി കൊണ്ടുള്ള റഷ്യന്‍ തീരുമാനം.
റഷ്യയില്‍ താമസിക്കുമ്പോള്‍ താഴ്ന്ന പ്രൊഫൈല്‍ സൂക്ഷിക്കുന്ന സ്നോഡന്‍ യുഎസ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് തെറ്റാണെന്നും എന്നാല്‍ രാജ്യദ്രോഹിയല്ലെന്നും മുന്‍ റഷ്യന്‍ ചാര മേധാവി പുടിന്‍ 2017 ല്‍ പറഞ്ഞിരുന്നു.