പോണ്‍സൈറ്റില്‍ വീഡിയോ പോസ്റ്റ് ചെയ്തു ; വനിതാ ഡോക്ടര്‍’ക്ക് ആറുവര്‍ഷം ജയില്‍ശിക്ഷ
പോണ്‍സൈറ്റില്‍ സ്വന്തം വീഡിയോയും ഫോട്ടോസും അപ്ലോഡ് ചെയ്തതിന് തായ്വാനില്‍ ഡോക്ടര്‍ കൂടിയായ മോഡലിന് ആറ് വര്‍ഷം തടവ്ശിക്ഷ വിധിച്ച് പട്ടാളക്കോടതി. നാങ് മ്യു സാനീ എന്ന വനിതാ ഡോക്ട്ടറിനാണ് കോടതി ശിക്ഷ വിധിച്ചത്. അഡല്‍റ്റ് ഒണ്‍ലി സൈറ്റായ ഒണ്‍ലിഫാന്‍സില്‍ അടക്കം ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് നടപടി. പട്ടാള അട്ടിമറിക്കെതിരെ സമരം ചെയ്യാന്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് നാങ് മ്യൂ. 2021ലാണ് മ്യാന്മറില്‍ അട്ടിമറിയിലൂടെ പട്ടാളം ഭരണത്തിലെത്തിയത്. സംസ്‌കാരവും അന്തസ്സും കളങ്കപ്പെടുത്തി എന്ന പേരിലാണ് രണ്ടാഴ്ച മുമ്പ് നാങ് മ്യൂനെതിരെ വകുപ്പുകള്‍ ചുമത്തി കേസെടുത്തതെന്ന് പട്ടാള അധികൃതര്‍ പറയുന്നു.
ഒണ്‍ലിഫാന്‍സില്‍ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന, മ്യാന്മറിലെ ആദ്യ വ്യക്തിയാണ് നാങ് മ്യു. മറ്റൊരു മോഡലായ തിന്‍സര്‍ വിന്റ് ക്യോയെയും സമാന കുറ്റം ചുമത്തി ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു. പട്ടാളത്തിനെതിരായ പ്രക്ഷോഭത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കെടുത്ത ആളാണ് വിന്‍ഡ് ക്യോ. ഒക്ടോബറിലാണ് വിന്‍ഡ് ക്യോയുടെ വിചാരണ. രാജ്യത്തെ ഇലക്ട്രോണിക്‌സ് ട്രാന്‍സാക്ഷന്‍സ് നിയമപ്രകാരമാണ് നാങ് മ്യൂ ശിക്ഷിക്കപ്പെട്ടത്. അസ്വസ്ഥതയുണ്ടാക്കുന്ന നഗ്‌നചിത്രങ്ങളും വീഡിയോകളും സൗജന്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നാങ് മ്യൂ കുറ്റക്കാരിയാണെന്ന് പട്ടാളക്കോടതി വിധിക്കുകയായിരുന്നു. പരമാവധി ഏഴ് വര്‍ഷം വരെ തടവ്ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് നാങ് മ്യൂനെതിരെ ചുമത്തിയത്.
പട്ടാള നിയമത്തിന്റെ പരിധിയില്‍ വരുന്ന യാങോണ്‍സിലെ വടക്കന്‍ ഡാഗണ്‍ നഗരത്തിലാണ് നാങ് മ്യൂ താമസിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ മ്യാന്മര്‍ നിയമങ്ങള്‍ പൊളിച്ചെഴുതുകയായിരുന്നു പട്ടാളം. അഭിഭാഷകനെ ലഭിക്കുന്നതിന് പോലും തടസ്സമുള്ള നിലയിലാണ് ഇവിടെ ഇപ്പോള്‍ നിയമം. കഴിഞ്ഞയാഴ്ചകളില്‍ മകളെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നെന്നും ശിക്ഷാവിധി അറിഞ്ഞത് പട്ടാളക്കോടതി ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞതോടെയാണെന്നും നാങ് മ്യുവിന്റെ അമ്മ ബിബിസിയോട് പ്രതികരിച്ചു.
ആങ് സാന്‍ സ്യൂചി ഭരണകൂടത്തെയാണ് പട്ടാളം 2021 ഫെബ്രുവരിയില്‍ അട്ടമറിച്ചത്. ഇതേത്തുടര്‍ന്ന് അതിശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് നടന്നത്. പട്ടാളം ഭരണം പിടിച്ചെടുത്തതോടെ സ്യൂചി ഉള്‍പ്പടെ 15,600ലധികം ആളുകള്‍ ജയിലിലായെന്നാണ് കണക്ക്. നിരവധി സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഇതിലുള്‍പ്പെടും. 2,322 പേര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക കണക്കുകള്‍ പുറത്തുവന്നിരുന്നു.