ഇന്ന് ലോക ഹൃദയ ദിനം ; ലോകത്ത് പ്രതിവര്‍ഷം ഹൃദ്രോഗം മൂലം മരിക്കുന്നവര്‍ 17 ദശലക്ഷത്തിലധികം
നമ്മുടെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന മുഖ്യ അവയവമാണ് ഹൃദയം. ലോകത്ത് പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍. ഇത് ആകെ മരണങ്ങളുടെ 32 ശതമാനമാണ്. ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമുണ്ടാകുന്നതാണ്. ഹൃദയസ്തംഭനമുണ്ടാകുന്ന അഞ്ചില്‍ ഒരാള്‍ 40 വയസിന് താഴെയുള്ളവരുമാണ്. ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ 50 ശതമാനം പേരും ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടര്‍ന്നിട്ടും പലരെയും മരണം കവര്‍ന്നെടുക്കുന്നതും ‘സഡണ്‍ കാര്‍ഡിയാക് അറസ്റ്റിലൂടെയാണ്.
ജീവിത കാലം മുഴുവന്‍ ശ്രദ്ധയോടെ ഹൃദയത്തെ പരിചരിച്ചാലെ ഹൃദയാരോഗ്യം നിലനിര്‍ത്താനാകൂ. അമിതമാകാത്ത പതിവ് വ്യായാമം, ജീവിത- ഭക്ഷണരീതികളുടെ ക്രമീകരണം, പതിവ് പരിശോധനകള്‍ തുടങ്ങിയവയിലൂടെ ഒരുപരിധിവരെ ഹൃദയാരോഗ്യം നിലനിര്‍ത്താം. ആരോഗ്യമുള്ള ഹൃദയം എന്നാല്‍ ആയുസുള്ള മനുഷ്യന്‍ എന്ന് പറയാം. അത്തരത്തില്‍ ഇന്ന് ലോക ഹൃദയ ദിനമാണ് . ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഹൃദയദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ‘USE HEART FOR EVERY HEART’ എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം.