അഞ്ചു വയസുള്ള മകളുമായി അച്ഛന്‍ പുഴയില്‍ ചാടി മരിച്ചു

എറണാകുളം ആലുവയില്‍ ആണ് സംഭവം. അഞ്ചു വയസുള്ള മകളുമായി അച്ഛന്‍ പുഴയില്‍ ചാടി മരിച്ചു. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മരിച്ചത്. ആറ് വയസുകാരിയായ മകള്‍ ആര്യ നന്ദയ്‌ക്കൊപ്പമാണ് ലൈജു പുഴയില്‍ ചാടിയത്. മകളോടൊപ്പം ബൈക്കിലെത്തിയ ലൈജു റോഡരുകില്‍ വണ്ടി നിര്‍ത്തിയ ശേഷം മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

രാവിലെ എട്ടരയോടെയാണ് കുടുംബ വാട്‌സ് ആപ് ഗ്രൂപ്പില്‍ മകള്‍ക്കൊപ്പം മരിക്കുകയാണെന്ന് പോസ്റ്റിട്ട് ലൈജു വീട്ടില്‍ നിന്ന് ഇറങ്ങിയത്. ലൈജുവിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി പറയപ്പെടുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയുടെ സമീപത്ത് റോഡില്‍ ബൈക്ക് കണ്ടെത്തിയത്. തുടര്‍ന്ന പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിലാണ് ലൈജുവിന്റേയും മകളുടേയും മൃതദേഹം കണ്ടെത്തിയത്.