പോണ്‍ നിരോധനം : 67 വെബ്സൈറ്റുകള്‍ കൂടി ബ്ലോക്ക് ചെയ്ത് കേന്ദ്രം
അശ്ലീല ഉള്ളടക്കം ഉള്ള 67 വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം. പൂനെ കോടതിയുടെ ഉത്തരവ് പ്രകാരം 63 വെബ്സൈറ്റുകളും ഉത്തരാഖണ്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് വെബ്സൈറ്റുകളുമാണ് നിരോധിച്ചിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് പോണോഗ്രാഫിക് വെബ്സൈറ്റുകള്‍ സര്‍ക്കാര്‍ നിരോധിക്കുന്നത്. 2018 ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 827 വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. 2015 ല്‍ 800 ലേറെ പോണ്‍ വെബ്സൈറ്റുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരുന്നത്. പിന്നീട് ഈ നിരോധനം പിന്‍വലിക്കുകയും കുട്ടികളുടെ അശ്ലീല ചിത്രത്തിന് മാത്രം നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.