സല്‍മാന്‍ ഖാന്റെ ‘ബോഡി ഡബിള്‍’ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
പ്രമുഖ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ‘ബോഡി ഡബിള്‍’ ആയ സാഗര്‍ പാണ്ഡെ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് പാണ്ഡെ കുഴഞ്ഞു വീണു മരിച്ചത്.പാണ്ഡെയുടെ മരണത്തില്‍ സല്‍മാന്‍ അനുശോചിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 50 വയസായിരുന്നു. അന്‍പതിലധികം ചിത്രങ്ങളില്‍ സല്‍മാന്റെ ബോഡി ഡബിളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ബജ്‌രംഗി ഭായിജാനിലെ സെറ്റില്‍ നിന്നെടുത്ത ഫോട്ടോയും നടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ സാഗര്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ മുംബൈ ജോഗേശ്വരി ഈസ്റ്റിലുള്ള ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ട്രോമ കെയര്‍ മുനിസിപ്പല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഷാരൂഖ് ഖാന്റെ ബോഡി ഡബിള്‍, പ്രശാന്ത് വാല്‍ഡെയാണ് സാഗര്‍ പാണ്ഡെയുടെ മരണവാര്‍ത്ത ആദ്യം സ്ഥിരീകരിച്ചത്. ഇത്തരത്തില്‍ കുഴഞ്ഞു വീണു മരണങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഒരു പ്രമുഖ ബോളിവുഡ് കൊമേഡിയന്‍ ഇത്തരത്തില്‍ കുഴഞ്ഞു വീണു മരിച്ചത്.
View this post on Instagram