വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നു.യു എസ്സിനു ചരിത്ര നേട്ടം

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍:ലോകത്തിലാദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നത് യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു

ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് പാസഞ്ചര്‍ വിമാനം വാഷിങ്ടണിന്‍ ഗ്രാന്റ് കൗണ്ടി ഇന്റര്‍നാഷണല്‍ വിമാനത്താവത്തില്‍ നിന്നും സെപ്റ്റ 29നു രാവിലെ 7 മണിക്കാണ് ആകാശത്തേക്കു പറന്നുയര്‍ന്നത്.

കമ്പനി ആദ്യമായി നിര്‍മിച്ച പ്രോട്ടോടൈപ്പ് മോഡല്‍ വിമാനം 3,500 അടി ഉയത്തില്‍ എയര്‍ഫീല്‍ഡിന് ചുറ്റും വട്ടം ചുറ്റിയ ശേഷമാണ് പരീക്ഷണ പറക്കല്‍ നടത്തിയത്.

ഒന്‍പത് യാത്രക്കാരെയും രണ്ട് പൈലറ്റിനേയും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തില്‍ നിര്‍മ്മിച്ച വിമാനം എട്ടു മിനിറ്റ് ആകാശ പറക്കല്‍ നടത്തിയ ശേഷം സുരക്ഷിതമായി നിലത്തിറങ്ങി. ആകാശ പറക്കലില്‍ പുറം തള്ളുന്ന ഇന്ധന പൊല്യൂഷന്‍ ഒഴിവാക്കി സംശുദ്ധമായ അന്തരീക്ഷം ആകാശത്തിലും സൃഷ്ടിക്കുക എന്നതാണ് ഭാവിയില്‍ ഇതുകൊണ്ടു ലക്ഷ്യമിടുന്നത്.