കെ.പി.എ പൊന്നോണം 2022 ശ്രേദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ സംഘടിപ്പിച്ച പൊന്നോണം 2022 ബഹ്റൈനിലെ കൊല്ലം നിവാസികളുടെ സംഗമവേദിയായി. ഇസാ ടൌണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടന്ന ആഘോഷപരിപാടികളിലേയ്ക്ക് ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 1500ല്‍ പരം കൊല്ലം പ്രവാസികളാണ് എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ ശ്രീ. പ്രിന്‍സ് നടരാജന്‍ ദദ്രദീപം കൊളുത്തി പരിപാടികള്‍ക്കു തുടക്കം കുറിച്ചു.

ജി.എസ്.എസ് ചെയര്‍മാനും കെപിഎ രക്ഷാധികാരിയുമായ ചന്ദ്രബോസ്, ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ഫാ. ഷാബു ലോറന്‍സ് , കെ.സി.എ ജനറല്‍ സെക്രട്ടറി വിനു ക്രിസ്ടി, സാമൂഹ്യ പ്രവര്‍ത്തകന്‍ റഫീഖ് അബ്ദുല്ല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ചു, ട്രെഷറര്‍ രാജ് കൃഷ്ണന്‍, വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറിമാരായ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റര്‍, അസ്സി. ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

തുടര്‍ന്ന് കെ.പി.എ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ കലാപരിപാടികളും, ഓണപ്പുടവ മത്സരവും നടന്നു. 1500-ല്‍ പരം ആളുകള്‍ക്കായി തയ്യാറാക്കിയ ഓണസദ്യ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും, സാമൂഹ്യ പ്രവര്‍ത്തകരും ഓണാഘോഷത്തില്‍ പങ്കെടുത്തു ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിവിധതരം കായിക പരിപാടികള്‍ക്ക് ശേഷം വൈകുന്നേരം പുരുഷന്മാര്‍ക്കും, വനിതകള്‍ക്കുമായി നടന്ന സൗഹൃദ വടം വലിയോട് കൂടി പരിപാടികള്‍ അവസാനിച്ചു.