ഒരു ചെമ്മരിയാട് ലേലത്തില്‍ വിറ്റു പോയത് 2 കോടി രൂപയ്ക്ക് ; അമ്പരന്നു ഉടമസ്ഥന്‍
ഒരു ചെമ്മരിയാടിന്റെ വില രണ്ടു കോടി ഇന്ത്യന്‍ രൂപ. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും എന്തെങ്കിലും പ്രത്യേകത ഉള്ള ആടാകും എന്ന തോന്നലും ഉണ്ടാകും. എന്നാല്‍ യാതൊരു പ്രത്യേകതയും ഇല്ലാത്ത സാധരണ ഒരാടിനെയാണ് ഇത്രയും രൂപ മുടക്കി ആസ്‌ട്രേലിയയിലെ ചിലര്‍ വാങ്ങിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഒരു കൂട്ടം യുവാക്കളാണ് ചെമ്മരിയാടിനെ വാങ്ങിയത്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ സ്വന്തമാക്കിയെന്ന പുതിയ ലോക റെക്കോര്‍ഡിട്ടിരിക്കുകയാണ് ഈ യുവാക്കള്‍.
എലൈറ്റ് ഓസ്ട്രേലിയന്‍ വൈറ്റ് സിന്‍ഡികേറ്റ് എന്ന സംഘമാണ് ചെമ്മരിയാടിനെ വാങ്ങിയത്. ന്യൂ സൗത്ത് വേല്‍സിലെ യുവാക്കളാണ് ഇവര്‍. ചെമ്മരിയാടിന് ‘ എലൈറ്റ് ഷീപ്പ്’ എന്ന് പേരും നല്‍കി. എന്നാല്‍ തന്റെ ചെമ്മരിയാടിന് ഇത്രയധികം വില ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുന്‍ ഉടമ ഗ്രഹാം ഗില്‍മോര്‍. എന്തുകൊണ്ടാണ് ഇത്രയും വില അതിനു ലഭിച്ചത് എന്ന അമ്പരപ്പിലാണ് അദ്ദേഹം.