ഖത്തറില്‍ ലോകകപ്പ് കാണാന്‍ ടിക്കറ്റ് എടുത്തവര്‍ ശ്രദ്ധിക്കുക
ലോകം കാത്തിരിക്കുന്ന ഫുട്ട് ബോള് മാമാങ്കത്തിന് അടുത്ത മാസം ആരംഭം. ഖത്തര്‍ ആണ് ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദി ഒരുക്കുന്നത്. കേരളത്തില്‍ നിന്നടക്കം പലരും ലോകകപ്പ് കാണാന്‍ ടിക്കറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ ഇസ്ലാമിക നിയമം പിന്തുടരുന്ന രാജ്യമാണ് ഖത്തര്‍. അതുകൊണ്ടുതന്നെ ലോകകപ്പ് കാണുന്നതിനായി ഖത്തറിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇസ്ലാമിക രാജ്യമാണെങ്കിലും മദ്യനയം അടക്കമുള്ളതില്‍ ചെറിയ ഇളവുകളുണ്ട്. എങ്കിലും ചില നിബന്ധനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവായിരിക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂര്‍ മുന്‍പ് ചെയ്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയാലേ ഖത്തറില്‍ പ്രവേശിപ്പിക്കൂ. 6 വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. ഖത്തറിലെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഖത്തര്‍ ലോകകപ്പ് അടുത്ത മാസമാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്നടക്കം പലരും ലോകകപ്പ് കാണാന്‍ ടിക്കറ്റെടുത്തുകഴിഞ്ഞു. ലോകകപ്പ് കാണുന്നതിനായി ഖത്തറിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇസ്ലാമിക രാജ്യമാണെങ്കിലും മദ്യനയം അടക്കമുള്ളതില്‍ ഇളവുണ്ട്. എങ്കിലും ചില നിബന്ധനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവായിരിക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂര്‍ മുന്‍പ് ചെയ്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയാലേ ഖത്തറില്‍ പ്രവേശിപ്പിക്കൂ. 6 വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. ഖത്തറിലെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ മാസ്‌ക് നിര്‍ബന്ധമാണ്. 21 വയസിനു മുകളിലുള്ളവര്‍ക്ക് മദ്യപിക്കാന്‍ അനുവാദമുണ്ട്. ലൈസന്‍സ് ഉള്ള ബാറുകളില്‍ നിന്നും റെസ്റ്ററന്റുകളില്‍ നിന്നും ആരാധകര്‍ക്ക് മദ്യം വാങ്ങാം. എന്നാല്‍, പൊതുസ്ഥലത്ത് മദ്യപിക്കാന്‍ അനുവാദമില്ല. വൈകിട്ട് 6.30നു ശേഷം സ്റ്റേഡിയങ്ങളിലെ ഫാന്‍ സോണുകളില്‍ നിന്ന് ബിയര്‍ ലഭിക്കും. കോര്‍പ്പറേറ്റ് പാക്കേജ് എടുക്കുന്നവര്‍ക്ക് ബിയര്‍, വൈന്‍ അടക്കമുള്ള മദ്യങ്ങള്‍ സ്റ്റേഡിയത്തിനുള്ളില്‍ ലഭിക്കും.
ചുമലുകള്‍ മറയ്ക്കുന്ന തരത്തില്‍ ‘മാന്യമായ’ വസ്ത്രം ധരിച്ചാവണം ആരാധകര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. സ്ലീവ്ലസുകളും ഷോര്‍ട്ട്‌സുകളും ധരിക്കാന്‍ പാടില്ല. ഖത്തര്‍ ടൂറിസം അതോറിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്ന തരത്തിലല്ലാതെ വസ്ത്രം ധരിക്കുന്നവര്‍ക്ക് ചില പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. പുകവലി അനുവദനീയമാണെങ്കിലും സ്റ്റേഡിയങ്ങള്‍ അടക്കം പൊതു സ്ഥലങ്ങളില്‍ പാടില്ല. ലംഘിക്കുന്നവരില്‍ നിന്ന് പിഴയൊടുക്കും. 2014 മുതല്‍ ഇ-സിഗരറ്റുകള്‍ കച്ചവടം ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതും രാജ്യത്ത് നിരോധിച്ചതാണ്.
രാജ്യത്ത് എത്തുന്ന ആരാധകര്‍നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം. 13 ഡോളര്‍ ആണ് ഇന്‍ഷുറന്‍സ് തുക. നവംബര്‍ ഒന്നിനു ശേഷം രാജ്യത്ത് എത്തുന്നവര്‍ ഹയ്യ കാര്‍ഡിന് അപേക്ഷിക്കണം. കാര്‍ഡ് ഉപയോഗിച്ച് മെട്രോ, ബസ് അടക്കം പൊതു ഗതാഗത സംവിധാനങ്ങളില്‍ സൗജന്യമായി യാത്ര ചെയ്യാം. നവംബര്‍ 20നാണ് ലോകകപ്പ് ആരംഭിക്കുക. ഡിസംബര്‍ 18ന് ഫുട്‌ബോള്‍ മേല സമാപിക്കും. ഖത്തറിലെ 5 നഗരങ്ങളില്‍, 8 വേദികളിലായി 32 ടീമുകളാണ് ലോക കിരീടത്തിനായി പരസ്പരം പോരടിക്കുക.