ഉടമസ്ഥന്‍ വീട് നിര്‍മ്മിച്ചതിന്റെ പണം നല്‍കിയില്ല ; തെങ്ങില്‍ കയറി ആത്മഹത്യ ഭീഷണിയുമായി കരാറുകാരന്‍
തിരുവനന്തപുരം നെയ്യാറ്റിന്കരയ്ക്ക് സമീപം ചെങ്കലില്‍ ആണ് സംഭവം. തെങ്ങിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി കരാറുകാരനെ മൂന്ന് മണിക്കൂര്‍ പണിപ്പെട്ട് ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരിച്ചിറക്കി. പാലിയോട് സ്വദേശി സുരേഷാണ് ആത്മഹത്യാഭീഷണിയുമായി തെങ്ങിന് മുകളില്‍ കയറിയത്. വീടുപണി തീര്‍ത്തു നല്‍കിയിട്ടും പണം മുഴുവനായി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു കോണ്‍ട്രാക്റ്ററായ ഇയാളുടെ പ്രതിഷേധം. എന്നാല്‍ സുരേഷ് നല്‍കിയ കണക്ക് കൃത്യമല്ലെന്ന് വീട്ടുടമയും നിലപാടെടുത്തു. ഇതോടെയാണ് സുരേഷ് തെങ്ങില്‍ കയറിയത്.
പോലീസ് ഇടപെട്ടപ്പോള്‍ ഒടുവില്‍ കണക്കുകള്‍ പരിശോധിച്ച് പണം നല്‍കാമെന്ന് ഉടമ സമ്മതിച്ചു. പണം ഉയര്‍ത്തിക്കാട്ടിയാണ് ഫയര്‍ഫോഴ്‌സ് ഇയാളെ അനുനയിപ്പിച്ചത്. താഴെയിറക്കിയ ശേഷം മധ്യസ്ഥ ചര്‍ച്ച നടത്തി, പരസ്പര ധാരണയില്‍ പ്രശ്‌നം തീര്‍ക്കാമെന്ന് വീട്ടുടമയും സുരേഷും തമ്മില്‍ ധാരണയിലെത്തി. ഏറെ നാളുകളായി താന്‍ പണത്തിനു വേണ്ടി വീട്ടില്‍ കയറി ഇറങ്ങുകയായിരുന്നു എന്നാണ് സുരേഷ് പറയുന്നത്.