ഇതരമതസ്ഥയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ചുട്ടുകൊന്നു
ജാര്‍ഖണ്ഡില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇതരമതസ്ഥയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ നാട്ടുകാര്‍ പിടികൂടി ജീവനോടെ ചുട്ടുകൊന്നു. സ്ത്രീയുമായുള്ള ബന്ധത്തില്‍ ക്ഷുപിതരായ ഗ്രാമവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച ശേഷം യുവാവിനെ ജീവനോടെ കത്തിക്കുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തെ ധവായ ഗ്രാമത്തിലെ മഹുവാണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുസ്ലീം സമുദായത്തില്‍പ്പെട്ട യുവാവ് മറ്റൊരു സമുദായത്തില്‍പ്പെട്ട സ്ത്രീയുമായി അവിഹിത ബന്ധത്തിലായിരുന്നു. ഈ വിവരം അറിഞ്ഞ് പ്രകോപിതരായ നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഇയാളെ ആക്രമിച്ചു. സംഘം ചേര്‍ന്ന് മര്‍ദിച്ച ശേഷം യുവാവിനെ ഗ്രാമവാസികള്‍ ജീവനോടെ കത്തിച്ചു. പൊലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും 11 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗ്രാമത്തില്‍ പൊലീസിന്റെ വന്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിലവില്‍ സമാധാനപരമാണെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.