‘ഗ്ലാമറസ് വേഷങ്ങള്‍ ഉപേക്ഷിക്കുന്നു, ഇനി അല്ലാഹുവിന്റെ വഴിയിലേക്ക്’; അഭിനയം നിര്‍ത്തുന്നതായി നടി സഹര്‍ അഫ്ഷ ; ഞെട്ടി ആരാധകര്‍
ചൂടന്‍ താരങ്ങളായ സൈറ വസീമിനും സന ഖാനും പിന്നാലെ സിനിമയിലെ ?ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് മതപരമായ പാതയിലേക്ക് സഞ്ചരിക്കുവാന്‍ തയ്യാറായി ഒരു നടി കൂടി. ഭോജ്പുരി നടി സഹര്‍ അഫ്ഷയാണ് താന്‍ സിനിമാ ജീവിതം ഉപേക്ഷിക്കുന്നതായി തന്റെ ഇന്‍സ്റ്റ?ഗ്രാം പോസ്റ്റ് വഴി ആരാധകരെ അറിയിച്ചത്. താന്‍ സിനിമാ ലോകം ഉപേക്ഷിക്കുകയാണെന്നും ഇനി സിനിമയില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും പോസ്റ്റില്‍ സഹര്‍ പറയുന്നു. ”ഞാന്‍ സിനിമാ ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇനി ഈ മേഖലയുമായി എനിക്ക് ഒരു ബന്ധവുമില്ല. ഇക്കാര്യം നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്ലാമിക പ്രബോധനങ്ങള്‍ക്കും അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും അനുസൃതമായായിരിക്കും ഇനി എന്റെ ജീവിതം. എന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഓര്‍ത്തുകൊണ്ട് അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നു. ഞാന്‍ അല്ലാഹുവിനു മുന്നില്‍ പശ്ചാത്തപിക്കുന്നു’…എന്നും താരം പറയുന്നു.
2018-ല്‍ ‘കര്‍ത്താ-കര്‍മ-ക്രിയ’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് സഹര്‍ ചലച്ചിത്ര ജീവിതത്തിലേയ്ക്ക് കടന്ന വരുന്നത്. 2020-ല്‍ നടന്‍ ഖേസരി ലാല്‍ യാദവിനൊപ്പം ‘മെഹന്ദി ലഗാ കെ രക്‌ന 3’ എന്ന ചിത്രത്തിലൂടെയാണ് സഹര്‍ അഫ്ഷ ഭോജ്പുരി ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം തന്നെ സഹര്‍ അഫ്ഷ ആക്ഷന്‍-ഡ്രാമ ചിത്രമായ ‘ഘട്ടക്’ എന്ന ചിത്രത്തിലും അഭിനയിച്ചു. അതേസമയം താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര് മുന്നോട്ട് വന്നു കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ നിന്നും തന്റെ ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോസ് എല്ലാം താരം റിമൂവ് ചെയ്തിട്ടുണ്ട്. ഹിജാബും പര്‍ദ്ദയും ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റാ അക്കൊണ്ടില്‍ കാണുവാന്‍ കഴിയുന്നത്.
View this post on Instagram