ലൂസിഫര്‍ തെലുങ്ക് ഗോഡ് ഫാദര്‍ പരാജയമോ…? ലാലേട്ടന്‍ ഫാന്‍സ് പറയുന്നതിന്റെ സത്യമെന്ത്…?
മൂക്കന്‍
മലയാള ചലച്ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ്ഫാദര്‍’ പൊളിഞ്ഞു പാളീസായി എന്ന തരത്തിലായിരുന്നു സിനിമ റിലീസ് ആയ ദിവസവും പിറ്റേന്നും മലയാളികള്‍ക്ക് ഇടയില്‍ പ്രചരിച്ച ന്യൂസ്. പ്രമുഖ റിവ്യൂസ് ഇടുന്നവര്‍ എല്ലാം തന്നെ സിനിമ അമ്പേ പരാജയമാണ് എന്നാണ് പ്രതികരിച്ചത്. കൂടാതെ മോഹന്‍ലാല്‍ ഫാന്‍സ് കൂടി രംഗത്ത് വന്നതോടെ തെലുങ്ക് ലൂസിഫര്‍ പരാജയപ്പെട്ടു എന്ന് തന്നെ പലരും വിശ്വസിച്ചു. എന്നാല്‍ സിനിമ വമ്പന്‍ ഹിറ്റ് ആണ് എന്നാണ് അണിയറക്കാരും കളക്ഷനും സൂചിപ്പിക്കുന്നത്. സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മെ?ഗാസ്റ്റാര്‍ ചിരഞ്ജീവി രംഗത്ത് വന്നു. രണ്ട് ദിവസങ്ങള്‍ കൊണ്ട് ചിത്രം 69 കോടി നേടിയെന്നും ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാക്കി മാറ്റിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു.
‘ഞങ്ങളുടെ ചിത്രം ഗോഡ്ഫാദറിന് നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദി. രണ്ട് ദിവസങ്ങള്‍ കൊണ്ട് ചിത്രം 69 കോടി നേടി. ഹിന്ദി ബെല്‍റ്റില്‍ കൂടുതല്‍ ക്രെഡിറ്റുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഞാന്‍ അറിഞ്ഞു. നിങ്ങള്‍ ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാക്കി. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള എന്റെ ആരാധകര്‍ക്ക് നന്ദി പറയുന്നു. ജയ് ഹിന്ദ്’, എന്നായിരുന്നു ചിരഞ്ജീവിയുടെ വാക്കുകള്‍. ആദ്യദിനത്തില്‍ 38 കോടി ആ?ഗോളതലത്തില്‍ ചിത്രം നേടിയിരുന്നു. അതേസമയം എന്തിനാണ് മലയാളികള്‍ സിനിമയെ പറ്റി തെറ്റിദ്ധാരണ പരത്തുന്നത് എന്നാണ് ചില തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചോദിക്കുന്നത്. മലയാളത്തില്‍ നിന്നും ഏറെ മാറ്റങ്ങളോടെ പക്കാ മാസ്സ് സിനിമയായിട്ടാണ് തെലുങ്ക് ഇറങ്ങിയിരിക്കുന്നത്.മലയാളത്തില്‍ ടോവിനോ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ നിന്നും പൂര്‍ണ്ണമായും മാറ്റിയിട്ടുണ്ട്. അതുപോലെ മുഖ്യ കഥാപാത്രത്തിന് മലയാളത്തിലേക്കാള്‍ കൂടുതല്‍ സീനുകളും തെലുങ്കില്‍ ഉണ്ട്. ലൂസിഫറില്‍ ലാലേട്ടന്‍ വെറും 45 മിനിറ്റ് മാത്രമേ ഉള്ളു എന്ന പരാതി സിനിമ ഇറങ്ങിയ സമയം ഉണ്ടായിരുന്നു.
മോഹന്‍ രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാനും മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം അവതരിപ്പിച്ചത് നയന്‍താരയുമാണ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. എന്തായാലും കഴിഞ്ഞ സിനിമയുടെ പരാജയം മറയ്ക്കാന്‍ ഈ സിനിമ സഹായിച്ച ആശ്വാസത്തിലാണ് ചീരു.