ലഹരി തലയ്ക്കു പിടിച്ചപ്പോള്‍ ദൈവത്തിനെ കാണാന്‍ കൊതി ; ശ്രീകോവില്‍ കുത്തി തുറന്ന് അകത്തു കയറിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി

ഭക്തി ചിലര്‍ക്ക് ലഹരി പോലെയാണ്. ചിലര്‍ക്ക് ലഹരിയാണ് ഭക്തി. അതുകൊണ്ടു തന്നെയാണ് ലഹരി തലയ്ക്കു പിടിച്ചപ്പോള്‍ ദൈവത്തിനെ കാണാന്‍ കൊതി മൂത്ത് ഒരു യുവാവ് ക്ഷേത്രത്തിന്റ ശ്രീകോവില്‍ കുത്തി തുറന്ന് അകത്തു കയറന്‍ ശ്രമിച്ചത്. കലഞ്ഞൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിലാണ് യുവാവ് കയറിയത്. അകത്ത് കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പത്തനാപുരം മാങ്കോട് സ്വദേശിയാണ് പിടിയിലായത്. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനേയും ഇയാള്‍ ആക്രമിച്ചു. ലഹരി തലയ്ക്ക് പിടിച്ച നിലയിലായിരുന്നു നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുന്നത്. ഇന്നലെ രാത്രി ഒന്നര മണിയോടെയായിരുന്നു സംഭവം. അറസ്റ്റിലായ യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടെന്ന് അബോധാവസ്ഥയില്‍ ഇയാള്‍ പൊലീസിനോട് സമ്മതിക്കുന്നുണ്ട്.