നയന്‍താരയ്ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു ; ഞെട്ടി ആരാധകര്‍
സൗത്ത് ഇന്ത്യന്‍ സിനിമയിലെ താര റാണി നയന്‍ താര അമ്മയായി. നയന്‍സിന്റെ ഭര്‍ത്താവും സിനിമാ സംവിധയകനുമായ വിഘ്നേശ് ശിവന് ആണ് തങ്ങള്‍ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ച വിഷയം തന്റെ ഇന്‍സ്റ്റാ ഗ്രാം പോസ്റ്റ് വഴി ലോകത്തിനെ അറിയിച്ചത്. രണ്ടും ആണ്‍കുട്ടികള്‍ ആണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ കാല് പാദത്തിന്റെ ചിത്രവും വിഘ്നേശ് ഷെയര്‍ ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് നയന്‍സ് വിഘ്നേശ് ശിവന് കല്യാണം നടന്നത്.
‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും, ഞങ്ങളുടെ പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും ചേര്‍ന്ന്, നമുക്ക് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്നേഷ് ശിവന് വിവാഹം നടന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.
View this post on Instagram