ഡിസംബര്‍ എട്ടിന് അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുമെന്ന വെളിപ്പെടുത്തലുമായി ഒരു ടൈം ട്രാവലര്‍
ഡിസംബര്‍ എട്ടിന് അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുമെന്ന വെളിപ്പെടുത്തലുമായി ഒരു ടൈം ട്രാവലര്‍. ടിക്ടോക്ക് യൂസറായ എനോ അലറിക് ആണ് താനൊരു ടൈം ട്രാവലറാണ് എന്ന് സ്വയം അവകാശപ്പെടുന്നത്. അഞ്ച് പ്രവചനങ്ങളാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. അതില്‍ ഒന്നാണ് ഡിസംബര്‍ എട്ടിന് ഒരു വലിയ പേടകത്തില്‍ അന്യ?ഗ്രഹജീവികള്‍ ഭൂമിയിലെത്തും, മനുഷ്യരുമായി സംവദിക്കും എന്നത്.
അതുപോലെ 2023 മാര്‍ച്ചില്‍ യുഎസ്സിന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ഒരു സുനാമി ഉണ്ടാകും എന്നും ഇയാള്‍ പ്രവചിച്ചു. താന്‍ 2671 വരെ സഞ്ചരിച്ച് തിരികെ എത്തിയ ആളാണ് എന്നാണ് ഇയാളുടെ അവകാശ വാദം. നവംബര്‍ 30 -ന് ജെയിംസ് വെബ്ബ് ടെലസ്‌കോപ്പിലൂടെ ഭൂമിയോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ?ഗ്രഹം കണ്ടെത്തും. പിന്നീട് ഡിസംബര്‍ എട്ടിന് അന്യ?ഗ്രഹജീവികളെ കണ്ടുമുട്ടും എന്നും ഇയാള്‍ പ്രവചിച്ചു. ഇയാള്‍ പറയുന്നത് സത്യമാണോ എന്ന് അറിയാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ്. അതുപോലെ
ഇയാളെ കണക്കിന് കളിയാക്കുന്നവരും സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ട്.