ചികിത്സ പൂര്‍ത്തിയായിട്ടും സൗകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ 19 കാരന്‍

തിരുവനന്തപുരം പാരിപ്പള്ളി പള്ളിക്കല്‍ സ്വദേശിയായ അഖിനേഷണ് ചികിത്സ പൂര്‍ത്തിയാക്കിയിട്ടും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നത്. അറ്റുപോയ വിരല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ത്ത ശേഷമാണ് ദുരിതം. ബൈക്ക് വൃത്തിയാക്കുന്നതിനിടെയാണ് 19കാരനായ അഖിനേഷിന്റെ വിരല്‍ ചെയിനിനിടയില്‍പ്പെട്ടത്. വലതുകൈയിലെ ചൂണ്ടുവിരലും നടുവിരലും അപകടത്തില്‍ അറ്റുപോയി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അറ്റുപോയ വിരല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ത്തു. 50% മാത്രം വിജയപ്രതീക്ഷയുണ്ടായിരുന്ന ശസ്ത്രക്രിയ ഫലം കണ്ടതിന്റെ സന്തോഷമുണ്ട് അഖിനേഷിനും കുടുംബത്തിനും.

എന്നാല്‍ ശസ്ത്രക്രിയക്കും, ചികിത്സക്കും, മറ്റു ചിലവുകള്‍ക്കുമായി കുടുംബത്തിന്റെ കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ കഴിഞ്ഞു. ഇനിയും ഒരു ലക്ഷത്തിനടുത്ത് രൂപ കൂടിയുണ്ടെങ്കിലേ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയൂ.
ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രി പരമാവധി സഹായം ചെയ്തുവെന്നും കുടുംബം പറയുന്നു. പണം ചോദിച്ചു പലരെയും ബന്ധപ്പെട്ടുവെങ്കിലും കിട്ടിയില്ല. മകനെ എങ്ങനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നറിയാതെ വിഷമത്തിലാണ് കുടുംബം. സഹായിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.

Account No: 5515131000005
Name: Saritha
Bank : Canar Bank
Branch: Nilamel
IFSC Code: CNRB0005515
Gpay no: 7736361825