കേരളം ഞെട്ടിയ നരബലികള്‍ ; മനസാക്ഷിയെ മരവിപ്പിക്കുന്ന നരബലിയുടെ കണക്കുകള്‍
രണ്ടു സ്ത്രീകളെ ബലി നല്‍കി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഈ നൂറ്റാണ്ടിലും ഇതിലൊക്കെ വിശ്വസിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടോ എന്ന ചോദ്യമാണ് പൊതുവെ ഉയരുന്നത്. എന്നാല്‍ അത്രയ്ക്ക് പുതുമയുള്ള കാര്യമല്ല ഇപ്പോള്‍ നടന്നത് എന്നതാണ് സത്യം. കാലങ്ങളായി നരബലി നമ്മുടെ നാട്ടില്‍ അരങ്ങേറുന്നുണ്ട്. പണ്ടത്തെ അപേക്ഷിച്ചു ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടുതലാണ് എന്നതാണ് സത്യം. 1981 ഡിസംബറില്‍ ഇടുക്കി പനംകുട്ടിയിലാണ് ഏറെ ദുരൂഹമായ നരബലി നടന്നത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടു. തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിവാദിയുടെ നിര്‍ദേശം അനുസരിച്ചാണെന്നാണ് പൊലീസ് കണ്ടെത്തിയത്. അടുക്കളയില്‍ ആണ് കുഴിച്ചിട്ട് മുകളില്‍ ചാണകം മെഴുകിയത്.
1983 ജൂലൈ. നിധിക്കുവേണ്ടി ഒന്‍പതാം ക്ളാസുകാരനെ പിതാവും സഹോദരിയും അയല്‍ക്കാരും ചേര്‍ന്നു ബലി നല്‍കി. മുണ്ടിയെരുമയിലാണ് നരബലി നടന്നത്. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയില്‍ ആയിരുന്നു മൃതദേഹം. പിതാവും രണ്ടാനമ്മയും ചേര്‍ന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുത്തു എന്നായിരുന്നു കേസ്. തമിഴ്നാട്ടിലെ ഉമ്മമപാളയത്തില്‍ നിന്നെത്തിയ ആറു മന്ത്രവാദികള്‍ പിടിയിലായി. കുട്ടിക്ക് ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മര്‍ദനമേറ്റിരുന്നു. 1995
രാമക്കല്‍മേഡിലാണ് ഈ ക്രൂരത അരങ്ങേറിയത്.
2012 ല്‍ തിരുവനന്തപുരം പൂവാറിന് അടുത്ത് രണ്ടു പേര്‍ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതു ദുര്‍മന്ത്രവാദത്തില്‍ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോള്‍ ചോദ്യം ചെയ്യാന്‍ എത്തിയതാണ് ക്രിസ്തുദാസും ആന്ര്‍റണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉള്‍പ്പെടെ ആയിരുന്നു പ്രതികള്‍. പ്രിതകള്‍ക്കു പിന്നീട് ജീവപര്യന്തം തടവു ലഭിച്ചു. 2014 ഓഗസ്റ്റ് 9ന് പൊന്നാനിയില്‍ കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഹര്‍സാന മരിച്ചത് മന്ത്രവാദത്തിനിടെ എന്നായിരുന്നു കണ്ടെത്തല്‍. മരിക്കുമ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നു ഹസാന. 2014 ജൂലൈ
കരുനാഗപ്പള്ളിയില്‍ തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടു. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തല്‍. മന്ത്രവാദി സിറാജുദ്ദീന്‍ അന്ന് അറസ്റ്റിലായി.
2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടില്‍ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത്. ദുര്‍മന്ത്രിവാദം നടത്തിയിരുന്നയാളാണ് കൃഷ്ണന്‍. പിടിയിലായതു കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണനു 300 മൂര്‍ത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നുമാണ് പൊലീസ് കണ്ടെത്തിയത്. 2019 മാര്‍ച്ചില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ തുഷാരയുടെ മരണം. ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് നല്‍കിയിരുന്നത്. വിവാഹം കഴിക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോള്‍ വെരും 20 കിലോ മാത്രമായിരുന്നു തൂക്കം. ബാധ ഒഴിപ്പിക്കാന്‍ നടത്തിയ ദുര്‍മന്ത്രവാദ ചികില്‍സയുടെ ഭാഗമായിരുന്നു പഞ്ചസാര വെള്ളം.
2021 ഫെബ്രുവരി 7 പാലക്കാട് പുതുപ്പള്ളി തെരുവില്‍ ആറുവയസ്സുകാരനനെ മാതാവ് കൊന്നു. അല്ലാഹുവിന്റെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്.
മുന്‍ മദ്രസ അധ്യാപിക കൂടിയായിരുന്നു ഷാഹിദ. കഴുത്തറുത്താണ് കൊന്നത്. അതേസമയം ഇലന്തൂരിലെ നരബലിയില്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭഗവല്‍ സിങ്ങിന്റെ വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആഴത്തിലാണ് മൃതദേങ്ങള്‍ കുഴിച്ചിട്ടിരുന്നത്. മൃതദേഹങ്ങളില്‍ ഷാഫി പറഞ്ഞ തെളിവുകളുമുണ്ട്. ഡിഎന്‍എ പരിശോധനാ ഫലം വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. 20 കഷ്ണങ്ങളാക്കി മുറിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മേല്‍ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടത്.