ദുരന്ത ബാധിതരുടെ ലിസ്റ്റ് പുനഃ പരിശോധിക്കണം : ജില്ലാ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണ്ടവരുടെ പട്ടിക പുന പരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ജില്ലാ കളക്‌റോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠനെയാണ് കമ്മിറ്റി അംഗീകരിച്ചത്. നിലവില്‍ ഇരുന്നൂറില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷക്കാലമായി സ്ഥിരമായി വെള്ളം കയറുകയും,ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ പദ്ധതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് അടിയന്തിരമായി പുന പരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.