പാചകവാതക വില നിയന്ത്രിക്കല്‍ ; എണ്ണക്കമ്പനികള്‍ക്ക് 22000 കോടി രൂപ ഗ്രാന്‍ഡ് നല്‍കുമെന്ന് കേന്ദ്രം

രാജ്യത്തെ പാചക വാതകവില നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 22000 കോടി രൂപ പൊതു മേഖലയില്‍ എണ്ണ കമ്പനികള്‍ക്ക് ഗ്രാന്‍ഡ് ആയി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിലവര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കാതിരിക്കാനാണ് നടപടി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കൂടാതെ റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി ബോണസ് നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.