നെയ്യാറ്റിന്‍കരയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ കഴുത്തില്‍ കമ്പുകുത്തിക്കയറ്റിയ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ കഴുത്തില്‍ കമ്പ് കുത്തി കയറ്റിയതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന വീട്ടമ്മ മരിച്ചു. അതിയന്നൂര്‍ മരുതംകോട് സ്വദേശി വിജയകുമാരി (50) ആണ് മരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 9 ന് വൈകിട്ടാണ് അയല്‍വാസികളായ അനീഷ്, നിഖില്‍ എന്നിവര്‍ ചേര്‍ന്ന് വീട്ടമ്മയെ ആക്രമിച്ചത്.അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വാക്കേറ്റവും ആക്രമണവും നടന്നത്. കസ്റ്റഡിയിലെടുത്തിരുന്ന പ്രതികള്‍ റിമാന്‍ഡിലാണ്. പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തുമെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.