ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം ; നെഞ്ചിലും മുഖത്തും ഉള്‍പ്പെടെ കുത്തേറ്റു

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. ശുഭം ഗാര്‍ഗ് എന്ന വിദ്യാര്‍ത്ഥിക്ക് ആണ് കുത്തേറ്റത്. നെഞ്ചിലും മുഖത്തും വയറ്റിലുമാണ് 28കാരനായ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്. ഒക്ടോബര്‍ 6ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. രാത്രി റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗാര്‍ഗ്ഗിനെ 27കാരനായ ഡാനിയല്‍ നോര്‍വുഡ് പണം ആവശ്യപ്പെട്ടു ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റതോടെ അടുത്ത ഒരു വീട്ടില്‍ നിന്ന് സഹായം തേടിയ ഗാര്‍ഗിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗാര്‍ഗിന്റെ നില ഗുരുതരമാണ്. അക്രമിയെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.