കുടുബ വഴക്ക് ; കോട്ടയത്തു ഭര്‍ത്താവ് യുവതിയുടെ കൈകള്‍ വെട്ടി മാറ്റി

കോട്ടയം : ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. റെയില്‍വേ ക്രോസിന് സമീപം താമസിക്കുന്ന മഞ്ജു- പ്രദീപ് ദമ്പതികള്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്. വെട്ടുകത്തി കൊണ്ട് യുവതിയുടെ ഇരു കൈകളിലും വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് മഞ്ജുവിന്റെ ഇരുകൈകളിലെയും വിരലുകള്‍ അറ്റു പോയി. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നാലെ പ്രദീപ് ഒളിവില്‍പോയി. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.