സ്ഖലനത്തിന്റെ കൂടെ അലര്‍ജിയും ; അപൂര്‍വ്വ രോഗവുമായി യുവാവ്
രതിമൂര്‍ച്ഛ ഉണ്ടാകുമ്പോള്‍ അലര്‍ജി സംഭവിക്കുന്ന അപൂര്‍വ്വ രോഗാവസ്ഥയില്‍ ഒരു യുവാവ്. സ്ഖലനം കൂടുമ്പോള്‍ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണത വര്‍ധിക്കുമെന്നും യുവാവ്. ചുമയും തുമ്മലും എന്ന നിലയിലായിരുന്നു തുടക്കം. ശേഷം കൈകള്‍ ചൊറിഞ്ഞ് തടിക്കാന്‍ തുടങ്ങി. കാലാന്തരത്തില്‍ കഴുത്തിലും മുഖത്തും മുഴച്ചുവരലും പ്രകടമായി തുടങ്ങി. പോസ്റ്റ്-ഓര്‍ഗാസ്മിക് ഇല്‍നെസ് സിന്‍ഡ്രോം എന്ന വിഭാഗത്തില്‍ പെടുത്താവുന്ന 60 കേസുകളാണ് ലോകത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ യുവാവും ഉള്‍പ്പെടും. ഇങ്ങനെയൊരു അവസ്ഥയുണ്ടായ ശേഷം യുവാവ് ബന്ധപ്പെടല്‍ തന്നെ നിര്‍ത്തിവച്ചുകഴിഞ്ഞു. പ്രണയ ബന്ധങ്ങളോട് പോലും മുഖം തിരിക്കുകയാണ് ഇയാള്‍ എന്ന് ‘യൂറോളജി കേസ് റിപോര്‍ട്‌സ്’ എന്ന പഠനത്തില്‍ പറയുന്നു.
ഈ അവസ്ഥയെ കുറിച്ച് പൊതുജനത്തിന് അറിവില്ല എന്ന് മാത്രമല്ല, പല കേസുകളും കണ്ടെത്താതെ പോകുന്നുമുണ്ട് എന്ന് ഓക്ലാന്‍ഡ് യൂണിവേഴ്‌സിറ്റി വില്യം ബ്യൂമോണ്ട് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള പഠനത്തിന്റെ സഹ-രചയിതാവായ ആന്‍ഡ്രൂ ഷാന്‍ഹോള്‍ട്ട്‌സര്‍ പറയുന്നു. സ്വന്തം ശുക്ലത്തോട് അലര്‍ജി തോന്നുന്ന ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. വൃഷണത്തിലെ അലര്‍ജി, പരിക്കുകള്‍ എന്നിവ നിമിത്തവും ഇതുണ്ടാവാം. സ്ഖലനം ഉണ്ടായി രണ്ടു ദിവസം മുതല്‍ ഒരാഴ്ചക്ക് ശേഷം വരെ ലക്ഷണങ്ങള്‍ പ്രകടമാവമത്രേ. ചിലപ്പോള്‍ മിനിറ്റുകള്‍ക്കോ മണിക്കൂറുകള്‍ക്കോ ശേഷവും സംഭവിക്കാന്‍ സാധ്യതയുണ്ട്. വൃഷണങ്ങള്‍ സ്‌കാന്‍ ചെയ്യുകയും ബീജവും ഹോര്‍മോണുകളും വിശകലനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, എല്ലാ ഫലങ്ങളും നോര്‍മല്‍ ആയിരുന്നു. എന്നാല്‍ ചികിത്സയിലൂടെ പ്രശ്‌നങ്ങള്‍ 90 ശതമാനത്തോളം കുറയ്ക്കാന്‍ സാധിച്ചു എന്നും ഡോക്ടര്‍മാര്‍ പറയുന്നു.