നീല കുറിഞ്ഞി പൂത്തു ; പട്ടി ഷോ കാണിക്കാന്‍ പൂ പറിച്ചു ഫോട്ടോ ഷൂട്ടുമായി മലയാളികള്‍
മൂക്കന്‍
12 വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് ഇടുക്കി മലനിരകളിലെ നീലക്കുറുഞ്ഞി വസന്തം. കുറുഞ്ഞി പൂത്തു കഴിഞ്ഞാല്‍ അവിടത്തെ മുഖ്യ ആകര്‍ഷണം ആണ് ആ പൂക്കള്‍. അത് കാണുവാന്‍ വേണ്ടി ആയിരങ്ങളാണ് ആ സമയം അവിടേയ്ക്ക് എത്തുന്നത്. ഇത്തവണയും കുറുഞ്ഞി പൂത്തു കഴിഞ്ഞു. ധാരാളം പേര് ആ വിസ്മയം കാണാന്‍ അവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പതിവിനു വിപരീതമായി വളരെ മോശമായ ഒരു പരിപാടിയും അവിടെ അരങ്ങേറുന്നുണ്ട്.
വിവരവും വിദ്യാദ്യാസവും ഉണ്ടെന്നവകാശപ്പെടുന്ന മലയാളികള്‍ ഇന്‍സ്റ്റ ഗ്രാമിലും ഫേസ് ബുക്കിലും ഇടാന്‍ വേണ്ടി പൂക്കള്‍ ചെടിയോട് കൂടി പറിച്ചെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ അവിടെ കാണുവാന്‍ കഴിയുന്നത്.മുഖ്യമായും യുവാക്കള്‍ ആണ് ഇത്തരം പരിപാടികള്‍ നടത്തുന്നത്. അവര്‍ക്ക് റീല്‍സിലും മറ്റും ലൈക്കും കമന്റും ഷെയറും കിട്ടാന്‍ അത്യപൂര്‍വ്വമായ ഒരു പ്രതിഭാസത്തിനെ വേരോടെ പിഴുതു എടുക്കുകയാണ്. വംശനാശം നേരിടുന്ന ഒരു സംരക്ഷിത ചെടിയാണ് ഈ കുറിഞ്ഞിച്ചെടികള്‍. അതുകൊണ്ടു തന്നെ ഇത്തരം പ്രവര്‍ത്തിക്കളെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ല എന്നാണ് പ്രകൃതി സ്‌നേഹികള്‍ പറയുന്നത്. ഇത്തരത്തില്‍ പറിച്ചെടുത്ത പൂക്കളുമായുള്ള ചിത്രങ്ങള്‍ മിക്ക പേജുകളിലും വന്നു കഴിഞ്ഞു. ഫോട്ടോ എടുക്കാന്‍ മാത്രം അവിടെ പോയ് ഇത്തരത്തില്‍ ചെറ്റത്തരം കാണിക്കുന്നവരും ഏറെയാണ്.
കുറിഞ്ഞി വിഭാഗത്തില്‍പ്പെട്ട നിരവധി ചെടികളുണ്ട്. അവയില്‍ മിക്കവയ്ക്കും വയലറ്റ് കലര്‍ന്ന നീലനിറമാണ്. അവയിലൊരു വിഭാഗമാണ് ഇത്തവണ പൂത്തിരിക്കുന്നത്. ചിലവിഭാഗങ്ങള്‍ 6 വര്‍ഷം കൂടുമ്പോഴും, ചിലവ, 12 വര്‍ഷത്തിലുമാണ് പൂക്കുന്നത്. ഇവിടെ ഇനി 12 വര്‍ഷം അല്ലെങ്കില്‍ 6 വര്‍ഷം കഴിഞ്ഞാലെ പൂക്കള്‍ ഉണ്ടാവുകയുള്ളൂ. ഇടുക്കിയിലെ പല മലനിരകളിലും ലോക് ഡൗണ്‍ സമയത്ത് ചെടികള്‍ പൂ വിട്ടിരുന്നു.പക്ഷെ ലോക് ഡൗണ്‍ ആയത് കൊണ്ടു തന്നെ ആളുകള്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ അവിടേക്ക് സഞ്ചാരികളെ നിയന്ത്രിക്കുന്നു എന്നൊരു വാര്‍ത്ത കണ്ടിരുന്നു. പിന്നീട് DTPC തന്നെ അത് തെറ്റാണെന്ന് തിരുത്തിയിരുന്നു.