വാവ സുരേഷിന് വാഹനപകടത്തില്‍ പരിക്ക്

പ്രമുഖ പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന് വാഹന അപകടത്തില്‍ പരിക്ക്. തിരുവനന്തപുരം-കൊല്ലം ജില്ല അതിര്‍ത്തിയായ തട്ടത്തുമലയില്‍ വെച്ചാണ് അപകടമുണ്ടായത്. സുരേഷ് യാത്ര ചെയ്തിരുന്ന കാര്‍ നിയന്ത്രണ വിട്ട കെഎസ്ആര്‍ടിസിയില്‍ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റ വാവ സുരേഷിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ട്. രാവിലെ 11.30നാണ് സംഭവം. തിരുവന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോകവെയാണ് അപകടം. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

നേരത്തെ ഈ വര്‍ഷം ജനുവരിയില്‍ കോട്ടയത്ത് വെച്ച് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു. കുറിച്ചയില്‍ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിനെ കടിയേറ്റത്. തുടര്‍ന്ന് ഗരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് വെന്റിലേറ്റിറിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയില്‍ ഏറെ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം സുരേഷ് ആശുപത്രി വിടുകയും ചെയ്തു. സുരേഷിന് പാമ്പ് കടിയേറ്റതിന് പിന്നാലെ സുരിക്ഷതമായ പാമ്പു പിടുത്തം നിര്‍ബന്ധമാക്കണമെന്നുള്ള വിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും അന്ന് വഴിവെച്ചിരുന്നു.