‘ഗോമാതാ ഉലര്‍ത്ത്” പാചക വിഡിയോ ; വീണ്ടും കുഴപ്പത്തില്‍ ചെന്ന് ചാടി രഹ്ന ഫാത്തിമ
പ്രശസ്തിക്ക് വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടി പ്രശ്‌നങ്ങളില്‍ ചെന്നു ചാടുന്നവര്‍ ഇക്കാലത്തു ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ നാലാള് അറിയാനും കുറച്ചു ലൈക്കും കമന്റും കിട്ടാനും വേണ്ടിയാണു പലരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഇടയ്ക്കിടയ്ക്ക് വാര്‍ത്തകളില്‍ നിറയുന്ന ഒരാളാണ് മോഡലും ഇടതുപക്ഷ സഹയാത്രികയുമായ രഹ്ന ഫാത്തിമ്മ. ചുംബന സമരത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ രഹ്ന ഇപ്പോള്‍ ”ഗോമാതാ ഉലര്‍ത്ത്” എന്ന പേരില്‍ പാചക വിഡിയോ ചെയ്താണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി.
മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് സ്റ്റേ ആവശ്യം നിരസിച്ചത്. നേരത്തെ കുട്ടികളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ അറസ്റ്റിലായിട്ടുണ്ട്. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി അന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ സംഭത്തില്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരുന്നത്. അതുപോലെ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രഹ്ന ശബരിമല ദര്‍ശനത്തിനെത്തിയത് വിവാദത്തിലായിരുന്നു. പിന്നാലെ ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.