ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും കടക്ക് പുറത്ത് പരിപാടി …!മുന്‍ പ്രസിഡന്റിനെ പിടിച്ചു പുറത്താക്കി
നാടകീയ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഇരുപതാം ദേശീയ കോണ്‍ഗ്രസിന്റെ സമാപന വേദയി . ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായിരുന്ന മുതിര്‍ന്ന നേതാവ് ഹു ജിന്റാവോയെ സമാപന വേദിയില്‍ നിന്ന് ബലം പ്രയോഗിച്ചു പുറത്താക്കി. ഇന്ന് നടന്ന സമാപന യോ?ഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മുന്‍ഗാമിയായ ഹു ജിന്റാവോയെ അപ്രതീക്ഷിതമായി പുറത്താക്കിയത്.
ബീജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍ ഓഡിറ്റോറിയത്തിന്റെ സ്റ്റേജില്‍ ഷിയുടെ ഇടതുവശത്താണ് 79 കാരനായ ഹു ജിന്റാവോ ഇരുന്നത്. തുടര്‍ന്ന് മാധ്യമങ്ങളോട് നേതാക്കള്‍ സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് വേദിയിലേക്കെത്തിയ ഒരാള്‍ കസേരയില്‍ നിന്ന് നിര്‍ബന്ധിച്ച് പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ അദ്ദേഹം വിസമതിച്ചതോടെ ഒരാള്‍ കൂടി അവിടേക്കെത്തി. രണ്ട് പേര്‍ ചേര്‍ന്ന് ജിന്റാവോയെ കസേരയില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആകെ ആശയക്കുഴപ്പത്തിലായ ജിന്റാവോ പ്രസിഡന്റ് ഷി ജന്‍പിങ്ങിന്റെ കൈയില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹവും മുഖം തിരിക്കുകയായിരുന്നു. നിര്‍ബന്ധിച്ച് ജിന്റാവോയെ കസേരിയില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോഴും ഒന്നും അറിയാത്ത ഭാവത്തില്‍ തൊട്ടടുത്ത ഇരിപ്പിടത്തില്‍ ഷി ജിന്‍പിങ് തുടര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. പുറത്തേക്ക് കൊണ്ടു പോകുമ്പോള്‍ ഷിയോട് ജിന്റാവോ എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. വലതുവശത്ത് ഇരുന്ന ലീ കെകിയാങ്ങിന്റെ തോളിലും അദ്ദേഹം തട്ടി.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയിലെ ഭേദഗതികളോടെയാണ് സമാപിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജിന്റാവോ വിശ്രമത്തിലായിരുന്നെങ്കിലും ഷി ജിന്‍പിങ്ങിന്റെ ഏകാധിപത്യ നയങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പുതുതായി പ്രഖ്യാപിച്ച 205 അംഗ കേന്ദ്ര കമ്മിറ്റിയില്‍ ജിന്റാവോയോട് അടുപ്പം പുലര്‍ത്തിയിരുന്നു ലി കെകിയാങ്ങിനെയും സഹ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം വാങ് യാങ്ങിനെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുവര്‍ക്കും 67 വയസുണ്ടെങ്കിലും അനൗദ്യോഗിക വിരമിക്കല്‍ പ്രായത്തില്‍ നിന്ന് ഒരു വര്‍ഷം കുറവാണ്. എന്നിട്ടും പാര്‍ട്ടിയുടെ ഉന്നത തീരുമാനങ്ങള്‍ എടുക്കുന്ന ഘടകമായ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഇരുവരേയും നിലനിര്‍ത്തിയില്ല. 69 കാരനായ ഷി ജിന്‍പിങ്ങ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുമുണ്ട്.
【胡锦涛动作显示不自愿地被带离场】
【拒绝”被搀扶”、试图再坐下、拍打李克强手臂、习近平反应冷淡】
法新社画面显示,工作人员首先拿起了胡锦涛的眼镜,当尝试搀扶他时,胡锦涛右手缩回去,然后胡锦涛伸手拿习近平枱上的文件,工作人员即时制止。之后习近平头部转向相反方向,没有再理会胡锦涛。 pic.twitter.com/Y32PJyksP1— 自由亚洲电台 (@RFA_Chinese) October 22, 2022