സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആ?രും വിശ്വസിക്കില്ല ; തോമസ് ഐസക്

താന്‍ സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആരും വിശ്വസിക്കില്ല എന്ന് തോമസ് ഐസക്. സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല സ്വപ്ന പറയുന്നത്. മന്ത്രിയായിരിക്കെ താന്‍ മൂന്നാറില്‍ പോയിട്ടില്ല. ബോധപൂര്‍വമാണ് തന്റെ പേര് വലിച്ചിഴച്ചതെന്നും ഐസക് പ്രതികരിച്ചു. സിപിഎമ്മിനെ തേജോവധം ചെയ്യാനാണ് ഇത്തരം സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. അതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്നയെ സംരക്ഷിക്കുന്നത് ബിജെപിയാണ്. സ്വപ്നയുടെ ആരോപണത്തില്‍ നിയമനടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ബിജെപിയുടെ ദത്തുപുത്രിയാണ് സ്വപ്ന സുരേഷ്. ആരോപണത്തെ രാഷ്ട്രീയമായി നേരിടും. സോളാര്‍ കേസുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും തന്റെ വീട്ടിലേക്ക് ആര്‍ക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയായിരുന്നു സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. കടകംപള്ളി ഹോട്ടലില്‍ റൂമെടുക്കാമെന്ന് പറഞ്ഞെന്നും ഫോണില്‍ അശ്ലീല സന്ദേശം അയച്ചതായും സ്വപ്ന പറഞ്ഞു. ഫോണ്‍ സെക്‌സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണ്. തോമസ് ഐസക് മറ്റൊരാള്‍ വഴി ബന്ധപ്പെട്ട് മൂന്നാറില്‍ പോകാമെന്ന് പറഞ്ഞെന്നും സ്വപ്ന പറഞ്ഞു.