നാടന്‍ വേഷത്തില്‍ ഹോട്ടായി നിമിഷ ; അന്തംവിട്ടു സോഷ്യല്‍ മീഡിയ
തൊണ്ടി മുതലും ദൃസാക്ഷിയും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. തുടര്‍ന്ന് മികവുറ്റ പല വേഷങ്ങളില്‍ തന്റെ സാന്നിധ്യം മലയാളത്തില്‍ ഉറപ്പിച്ച നിമിഷയ്ക്ക് പക്ഷെ ലഭിച്ചത് മിക്കതും പ്രായത്തില്‍ കവിഞ്ഞ പക്വത ഉള്ള വേഷങ്ങള്‍ ആയിരുന്നു. അതില്‍ തന്നെ വളരെ ഗൗരവം ഉള്ള റോളുകള്‍ ആണ് അവര്‍ക്ക് ലഭിച്ചതും. നിമിഷ ചിരിക്കുന്നില്ല എന്നൊരു ട്രോള്‍ തന്നെ ഇടയ്ക്ക് സജീവമായിരുന്നു. എന്നാലിപ്പോള്‍ തന്റെ പക്വത ബ്രെക്ക് ചെയ്യാനാണ് താരത്തിന്റെ തീരുമാനം എന്ന് തോന്നുന്നു. അതുകൊണ്ടു തന്നെയാകും തന്റെ ഇന്‍സ്റ്റാ പ്രൊഫൈലില്‍ ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങള്‍ താരം ഇപ്പോള്‍ തുടരെ പോസ്റ്റ് ചെയ്യുന്നത്.
സാരി, നാടന്‍ ബ്ലൗസും സ്‌കര്‍ട്ടും ഒക്കെ ധരിച്ചാണ് നിമിഷ ഏറ്റവും പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. അടുത്തിടെ വിദേശ ടൂര്‍ നടത്തവേ ക്ലിക്ക് ചെയ്ത ചില ചിത്രങ്ങളും നിമിഷയിലെ ഗ്ലാമര്‍ ലുക്കിനെ എടുത്തുകാട്ടുന്നതായിരുന്നു. അവസാനമായി തെക്കന്‍ തല്ലു കേസ് എന്ന സിനിമയാണ് നിമിഷയുടേതായി പുറത്തു വന്നത്. കൂടാതെ ഒരു മറാഠി സിനിമയിലും നിമിഷ അഭിനയിച്ചു കഴിഞ്ഞു. അടുത്തതായി ഒരു തമിഴ് സിനിമയാണ് നിമിഷയുടേതായി റിലീസ് ആകുവാന്‍ ഉള്ളത്. തമിഴില്‍ ചുവടുറപ്പിക്കാന്‍ ആണ് ഈ ഗ്ലാമര്‍ അവതാരം എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
View this post on Instagram