കാമുകിക്ക് കുളിക്കുന്നത് ഇഷ്ടമല്ല ; എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു യുവാവ്
കാമുകിക്ക് വെള്ളത്തോടുള്ള അലര്‍ജി കാരണം ജീവിതം നശിച്ച അവസ്ഥയിലാണ് ഒരു യുവാവ്. തീരെ സഹിക്കാന്‍ വയ്യാതായപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ റെഡ്ഡിറ്റില്‍ കഴിഞ്ഞ ദിവസം അയാള്‍ തന്റെ ദുരവസ്ഥ നാട്ടുകാരെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ ഒരു യുവതിയുമായി പ്രണയത്തിലാണെന്നും പക്ഷേ അവള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമേ കുളിക്കുകയുള്ളൂ എന്ന് താന്‍ ഇപ്പോഴാണ് അറിയുന്നതെന്നും ആയിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. യുവതിയുടെ ദുര്‍ഗന്ധം കാരണം ഇപ്പോള്‍ തനിക്ക് വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും യുവാവ് പറയുന്നു. ഇരുവരും ഇപ്പോള്‍ ഒരുമിച്ചു ആണ് താമസം.
തന്റെ കാമുകിക്ക് ഇത്തരത്തില്‍ ഒരു ദുശ്ശീലം ഉള്ളതായി താന്‍ ഒരിക്കല്‍ പോലും അറിഞ്ഞിരുന്നില്ലെന്നും അവള്‍ എന്നും കുളിക്കും എന്നാണ് താന്‍ കരുതിയിരുന്നത് ഇയാള്‍ പറയുന്നു. ഒരുമിച്ച് താമസിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വല്ലാത്ത ദുര്‍ഗന്ധം അവളുടെ ശരീരത്തില്‍ നിന്നും വരാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ഇക്കാര്യം ശ്രദ്ധിച്ചതെന്നും അയാള്‍ പറയുന്നു.
ചെറുപ്പക്കാരന്റെ വാക്കുകള്‍ ഇങ്ങനെ: ആദ്യമൊക്കെ ഞാന്‍ കരുതിയിരുന്നത് ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ അവള്‍ കുളിക്കുന്നുണ്ടായിരിക്കും എന്നാണ്. പക്ഷേ, ഒരിക്കല്‍ പോലും അവള്‍ കുളിക്കുന്നത് ഞാന്‍ കണ്ടില്ല. പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് അവള്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒരുതവണ മാത്രമേ കുളിക്കുകയുള്ളൂ എന്ന്. ഇപ്പോള്‍ അവളുടെ ദുര്‍ഗന്ധം കാരണം എനിക്ക് വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഞാനിപ്പോള്‍ ഉറങ്ങുന്നത് സോഫയിലാണ്. ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് എനിക്ക് കയറാന്‍ പറ്റുന്നില്ല. പക്ഷേ, എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്. പലതവണ അവളോട് സംസാരിച്ചു അവള്‍ ഈ സ്വഭാവം മാറ്റാന്‍ തയ്യാറല്ല. ഇപ്പോള്‍ അവള്‍ എന്റെ മുഖത്ത് പോലും നോക്കാറില്ല. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല.
ഏതായാലും ചെറുപ്പക്കാരന്റെ ദുഃഖകരമായ അനുഭവക്കുറിപ്പ് വായിച്ച് എന്തു മറുപടി പറയണമെന്ന് അറിയാത്ത നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. വല്ലാത്തൊരു വിധിയായി പോയി ഇതെന്നാണ് പലരും യുവാവിന്റെ കുറുപ്പിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം തനിക്ക് അവളെ ഇഷ്ടമാണെന്നും പക്ഷേ ഇപ്പോള്‍ എന്താണ് ചെയ്യേണ്ടത് തനിക്ക് അറിയില്ലെന്നുമാണ് അയ്യാള്‍ പറയുന്നത്. അതേസമയം റീച് കിട്ടാന്‍ ചെറുപ്പക്കാരന്‍ കള്ളം പറയുകയാണ് എന്നും ചിലര്‍ കമന്റ് ഇടുന്നുണ്ട്.