തീ കൊണ്ടുള്ള പ്രത്യേക മുടി വെട്ടല്‍ പാളി ; 18കാരന് ഗുരുതരമായി പൊള്ളലേറ്റു (വീഡിയോ)
മുടി വെട്ടുന്നതില്‍ ഒക്കെ ഇപ്പോള്‍ ഭയങ്കര പരീക്ഷണങ്ങള്‍ ആണ്.അതുപോലെ ആ മേഖലയില്‍ ഇപ്പോള്‍ കടുത്ത മത്സരങ്ങള്‍ ആണ് നടക്കുന്നത്. പലരും തങ്ങളുടെ ഈ പരീക്ഷണ പരിപാടികള്‍ മാര്‍ക്കറ്റ് ചെയ്താണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. എന്ത് കാട്ടിക്കൂട്ടിയാലും അതൊക്കെ പരീക്ഷിച്ചു നോക്കാന്‍ യുവാക്കളുടെ ഒരു കൂട്ടം തന്നെ തയ്യാറായി നില്‍ക്കുന്നുമുണ്ട്. അത്തരത്തില്‍ തീ കൊണ്ടുള്ള ഒരു വെറൈറ്റി പരീക്ഷിച്ച യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ആണ്. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വാപി നഗരത്തിലാണ് സംഭവം. മുടിവെട്ടുന്നതിനിടെ 18കാരന് ഗുരുതരമായി പൊള്ളലേറ്റു. തീ ഉപയോഗിച്ച് മുടി വെട്ടുന്നതിനിടെയാണ് ഫയര്‍ ഹെയര്‍കട്ട് യുവാവിന് തലക്ക് പൊള്ളലേറ്റത്. സമീപകാലത്ത് ജനപ്രീതി നേടിയ രീതിയാണ് ഫയര്‍ ഹെയര്‍കട്ട്.
മുടി വെട്ടുന്നതിന്റെ ഭാഗമായി 18 കാരന്റെ മുടിയില്‍ തീ കൊളുത്തി. എന്നാല്‍ തീ അനിയന്ത്രിതമായി ആളിക്കത്തി. കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റ യുവാവിനെ വാപ്പിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വല്‍സാദിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇയാളെ സൂറത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. വാപിയിലെ ഭഡക്മോറ സ്വദേശിയായ യുവാവ് ഫയര്‍ ഹെയര്‍കട്ടിനായി മാത്രമാണ് സലൂണില്‍ എത്തിയത്. പരിക്കേറ്റയാളുടെയും ഹെയര്‍ ഡ്രസറുടെയും മൊഴിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാഥമിക വിവരമനുസരിച്ച്, മുടിവെട്ടുന്നതിനായി തലയില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തു പ്രയോഗിച്ചതിനെ തുടര്‍ന്നാണ് തീ അനിയന്ത്രിതമായി പടര്‍ന്നതെന്നും ഇതാണ് ഗുരുതരമായി പൊള്ളലേല്‍ക്കാന്‍ കാരണണെന്നും പൊലീസ് പറഞ്ഞു. ഉപയോഗിച്ച രാസവസ്തു ഏതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ફાયર હેરકટિંગ કરાવતા પહેલા જોઈ લો આ વિડિયો..! વાપીના યુવકને વાળ સાથે અખતરો કરવો ભારે પડ્યો#Vapi #FireHairCutting #Viral #CGnews pic.twitter.com/Dg4bIJ0Ihs
— ConnectGujarat (@ConnectGujarat) October 27, 2022