വിഴിഞ്ഞം സമരം നൂറാംദിനം ; നോക്കുകുത്തിയായി പോലീസ് ; പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞും വള്ളം കത്തിച്ചും മത്സ്യത്തൊഴിലാളികള്‍
നൂറാം ദിനത്തിലും സമരം ശക്തമാക്കി വിഴിഞ്ഞം സമരസമിതി. വിഴിഞ്ഞത്ത് കടലില്‍ വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകള്‍ കടലില്‍ വലിച്ചെറിഞ്ഞുമാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിരഷേധിച്ചത്. സമരത്തെ നേരിടാന്‍ ആയിരത്തി അഞ്ഞൂറിലധികം പൊലീസാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത് എങ്കിലും കാഴ്ചക്കാരായി നില്‍ക്കുന്നത് അല്ലാതെ ഒരു ചെറു വിരല്‍ പോലും പോലീസ് അനക്കുന്നില്ല എന്നതാണ് സത്യം. സമരക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ കടലിലേക്ക് ഒഴുക്കി. സമരത്തിന്റെ നൂറാം ദിവസമായ ഇന്ന് കടല്‍മാര്‍ഗവും കരമാര്‍ഗവും തുറമുഖം ഉപരോധിച്ചുള്ള സമരമാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
പ്രതിഷേധസൂചകമായാണ് സമരക്കാര്‍ കടലില്‍ വള്ളത്തിന് തീയിട്ടിത്. സമരപ്പന്തലില്‍ ഒത്തുകൂടിയ ശേഷം ആയിരുന്നു തുറമുഖത്തേക്കുള്ള പ്രതിഷേധ മാര്‍ച്ച്.
പോലീസ് ബാരിക്കേടുകള്‍ തള്ളി നീക്കിക്കൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ തുറമുഖ കവാടത്തിലേക്ക് ഇരച്ചുകയറി. അതിനിടെപ്രതിഷേധം കടിപ്പിക്കുന്നതിന്റെ സൂചന നല്‍കി മത്സ്യബന്ധന ബോട്ടിന് ചിലര്‍ തീയിട്ടു. വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ബോട്ടില്‍ നിന്ന് കടലിലേക്ക് എടുത്തുചാടി പ്രതിഷേധത്തിന്റെ ഭാഗമായി.